തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്കും കമ്പ്യൂട്ടർ പരിജ്ഞാനം കുറഞ്ഞവർക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യിലെ പാസ്ബുക്ക് ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ട് പതിച്ചു നൽകണമെന്ന ആവശ്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് എസ്.ബി.ഐ ചീഫ് ജനറൽ മാനേജരിൽ നിന്നും വിശദീകരണം തേടി.
പാസ് ബുക്ക് സ്വയം പതിക്കാനുള്ള സംവിധാനം ബാങ്ക് ശാഖകളിൽ ഒരുക്കിയിട്ടുണ്ടെങ്കിലും പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്ക് സ്വയം പാസ്ബുക്ക് പതിക്കാൻ സാധിക്കാറില്ല. കമ്പ്യൂട്ടർ പരിജ്ഞാനത്തിെൻറ കുറവാണ് കാരണം. എ.ടി.എം പ്രചാരത്തിലായതോടെ പാസ് ബുക്ക് പതിക്കേണ്ട സന്ദർഭങ്ങൾ പലവട്ടം വന്നുചേരാറുണ്ട്.
വ്യക്തമായി മനസിലാക്കാതെ സ്വയം പാസ്ബുക്ക് പതിച്ചാൽ ഓവർ പ്രിൻറിങ് സംഭവിക്കാൻ സാധ്യതയുണ്ട്. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരെ സമീപിക്കുമ്പോൾ ചിലരെങ്കിലും നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം നൽകിയ പരാതിയിൽ പറയുന്നു. എല്ലാ എസ്.ബി.ഐ ശാഖകളിലും പാസ്ബുക്ക് പതിച്ച് നൽകാൻ ഒരുദ്യോഗസ്ഥനെ നിയോഗിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.