വായ്​പ തിരിച്ചടവിൽ ഇളവുകളുമായി എസ്​.ബി.ഐ

ന്യൂഡൽഹി: വായ്​പ തിരിച്ചടവിൽ ഇളവുകളുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ. വായ്​പ പുനക്രമീകരണ പദ്ധതിയിലൂടെ രണ്ട്​ വർഷത്തെ മൊറ​ട്ടോറിയമാണ്​ എസ്​.ബി.ഐ നൽകുന്നത്​. ഭവന, വാഹന, വ്യക്​തിഗത വായ്​പകൾക്ക്​ ഇളവ്​ ബാധകമാവും. മൊറ​ട്ടോറിയം കാലയളവിൽ ഉപയോക്​താവ്​ പലിശ നൽകണം. ഇതിന്​ പുറമേ വാർഷിക പലിശയിൽ 0.35 ശതമാനത്തിൻെറ വർധനവുമുണ്ടാവും.

കോവിഡ്​ മൂലം ദുരിതഭനുഭവിക്കുന്നവർക്കാണ്​ എസ്​.ബി.ഐ ആനുകൂല്യം നൽകുന്നത്​. ഇതിന്​ ചില നിബന്ധനകളും മുന്നോട്ട്​​ വെച്ചിട്ടുണ്ട്​. 2020 ഫെബ്രുവരിയുമായി താരതമ്യം ചെയ്യു​േമ്പാൾ ആഗസ്​റ്റിൽ ശമ്പളത്തിൽ കുറവുണ്ടായവർ, ലോക്​ഡൗണിൽ ശമ്പളം നഷ്​ടമായവർ, ജോലി നഷ്​ടമായവർ, വ്യവസായ സ്ഥാപനം അടക്കുകയോ ബിസിനസ്​ കുറയുകയോ ചെയ്​ത വ്യവസായികളും സ്വയം തൊഴിൽ ചെയ്യുന്നവർ- എന്നിവർക്കാണ്​​ വായ്​പ മൊറ​ട്ടോറിയത്തിൻെറ ആനുകൂല്യം ലഭ്യമാവുക.

ഒരു മാസം മുതൽ 24 മാസം വരെ കാലയളവുകളിൽ ഉപയോക്​താകൾക്ക്​ മൊറ​ട്ടോറിയം തെരഞ്ഞെടുക്കാം. വായ്​പ കുടിശിക വരുത്താത്ത അക്കൗണ്ടുകൾക്കാവും ആനുകൂല്യം ലഭ്യമാവുകയെന്നും എസ്​.ബി.ഐ പുറത്തിറക്കിയ ഉത്തരവിൽ വ്യക്​തമാക്കുന്നു.

Latest Video:

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.