വായ്​പ പലിശ നിരക്കിൽ എസ്​.ബി.​െഎ 0.9 ​ശതമാനം കുറവ്​ വരുത്തി

മുംബൈ: വായ്​പകൾക്കുള്ള അടിസ്​ഥാന പലിശ നിരക്കിൽ എസ്​.ബി.​െഎ 0.9 ശതമാനത്തി​െൻറ കുറവ്​ വരുത്തി. ഇതോടെ അടിസ്​ഥാന വായ്​പ പലിശ നിരക്ക്​ 8.9 ശതമാനത്തിൽ നിന്ന്​ 8 ശതമാനമായി കുറയും. വാഹന, ഭവന​, വ്യക്​തിഗത വായ്​പ പലിശ നിരക്കുകൾ കുറയും. യൂണിയൻ ബാങ്കും പലിശ നിരക്കുകളിൽ ഇളവ്​ വരുത്തിയിട്ടുണ്ട് .65 മുതൽ 0.9 ശതമാനത്തി​െൻറ കുറവാണ്​ യൂണിയൻ ബാങ്ക്​ അടിസ്​ഥാന പലിശ നിരക്കുകളിൽ വരുത്തിയിരിക്കുന്നത്​.

ശനിയാഴ്​ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്​ത്​ സംസാരിക്കു​േമ്പാൾ ഭവന വായ്​പ പലിശ നിരക്കുകൾ കുറക്കുമെന്ന്​ പറഞ്ഞിരുന്നു. ഇതി​െൻറ അടിസ്​ഥാനത്തിലാണ്​ എസ്​.ബി.​െഎ വായ്​പ പലിശ നിരക്കുകൾ കുറച്ചിരിക്കുന്നത്​. വരും ദിവസങ്ങളിൽ കൂടുതൽ ബാങ്കുകൾ വായ്​പ പലിശ നിരക്കുകൾ കുറക്കുമെന്നാണ്​ സൂചന. ​സ്വകാര്യ ബാങ്കായ ​െഎ.സി.​െഎ.സി.​െഎ ഇന്ന്​ തന്നെ ഇത്​ സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുമെന്നും വാർത്തകളുണ്ട്​.

Tags:    
News Summary - SBI cuts lending rate by 90 basis points; home, auto loans to become cheaper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.