ജീവനക്കാർക്ക്​ സ്വയംവിരമിക്കൽ പദ്ധതിയുമായി എസ്​.ബി.ഐ

ന്യൂഡൽഹി: ജീവനക്കാർക്ക്​ സ്വയംവിരമിക്കൽ പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐ. എല്ലാവർഷവും ഡിസംബർ ഒന്ന്​ മുതൽ ഫെബ്രുവരി അവസാനം വരെ ജീവനക്കാർക്ക്​ സ്വയംവിരമിക്കൽ പദ്ധതി ഉപയോഗപ്പെടുത്താം.

ഓഫീസർ ഗ്രേഡിലുള്ള 11,565 ജീവനക്കാ​​രും 18,625 ക്ലറിക്കൽ, സബ്​ സ്​റ്റാഫുകളും പുതിയ ഇതിന്​ അർഹരാണ്​. പൂർണമായ രീതിയിൽ പദ്ധതി നടപ്പിലായാൽ ജൂലൈയിലെ കണക്കനുസരിച്ച്​ ശമ്പള ഇനത്തിൽ എസ്​.ബി.ഐക്ക്​ 2,170.85 കോടി ലാഭിക്കാം. ബാങ്ക്​ നിശ്​ചയിച്ച എല്ലാവരും പദ്ധതി ഉപയോഗപ്പെടുത്തിയാൽ എസ്​.ബി.ഐയിലെ ജീവനക്കാരുടെ എണ്ണം 2,49,448 ആയി കുറയും.  

25 വർഷം സർവീസ്​ പൂർത്തിയാക്കിയ 55 വയസായവരെയാണ്​​ സ്വയം വിരമിക്കലിനായി പരിഗണിക്കുന്നത്​. വി.ആർ.എസിൽ വിരമിക്കുന്നവർക്ക്​ രണ്ട്​ വർഷത്തിന്​ ശേഷം ബാങ്കിലെ തസ്​തികകളിൽ വീണ്ടും ജോലിക്കായി അപേക്ഷിക്കാമെന്നും എസ്​.ബി.ഐ വ്യക്​തമാക്കിയിട്ടുണ്ട്​. അതേസമയം, എസ്​.ബി.ഐയിലെ തൊഴിലാളി സംഘടനകൾക്ക്​ സ്വയം വിരമിക്കൽ പദ്ധതിയോട്​ യോജിപ്പില്ലെന്നാണ്​ വിവരം.

Tags:    
News Summary - SBI comes out with VRS plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.