ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ബാങ്കുകൾ ഉപഭോക്താക്കളിൽനിന്ന് പിഴയിനത്തിൽ ഇൗടാക്കിയത് 2,320 കോടി രൂപ. അക്കൗണ്ട് ഉടമകളിൽ നിന്ന് ഏറ്റവും കൂടുതൽ തുക ഇൗടാക്കിയത് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയാണ്- 1,771 കോടി രൂപ. 2017 ഏപ്രിൽ- നവംബർ കാലയളവിലാണ് ഇത്രയധികം തുക ബാങ്ക് ഇൗടാക്കിയത്. ഇൗ കാലയളവിൽ 97.34 കോടി രൂപ പിഴ ഇൗടാക്കിയ പഞ്ചാബ് നാഷനൽ ബാങ്ക് രണ്ടാം സ്ഥാനത്തും 68.67 കോടി ഇൗടാക്കിയ സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ മൂന്നാമതും ഉണ്ട്.
കനറാ ബാങ്ക് (62.16 കോടി), െഎ.ഡി.ബി.െഎ (52.15 കോടി ) എന്നിവ പിന്നിലുമുണ്ട്. മറ്റ് പൊതുമേഖല ബാങ്കുകൾ 268.97 േകാടി രൂപ ഇൗടാക്കിയതായി ധനകാര്യ മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. എസ്.ബി.ടിയുമായുള്ള ലയന ശേഷം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായി മാറിയ എസ്.ബി.െഎക്ക് ജൂലൈ- സെപ്റ്റംബർ പാദത്തിൽ ലഭിച്ച അറ്റാദായമായ 1,581.55 കോടി രൂപേയക്കാൾ കൂടുതലാണ് പിഴത്തുക. മാത്രമല്ല, ഏപ്രിൽ- സെപ്റ്റംബർ കാലയളവിലെ ലാഭമായ 3,586 കോടിയുടെ പകുതി വരും ഇത്. 2016- 17 സാമ്പത്തിക വർഷത്തിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് എസ്.ബി.െഎ പിഴ ഇൗടാക്കിയിരുന്നില്ല.
എസ്.ബി.െഎക്ക് 42 കോടി അക്കൗണ്ടുകളാണുള്ളത്. ഇതിൽ 13 കോടി അടിസ്ഥാന സേവിങ്സ് അക്കൗണ്ടുകളും ജൻധൻ അക്കൗണ്ടുകളുമാണ്. ഇൗ രണ്ട് അക്കൗണ്ടുകളെയും പിഴ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഴ ഇൗടാക്കാതിരിക്കാൻ മെട്രോ നഗരങ്ങളിൽ 3,000 രൂപയും നഗരങ്ങളിൽ രണ്ടായിരം രൂപയുമാണ് അക്കൗണ്ടുകളിൽ മിനിമം ബാലൻസായി സൂക്ഷിക്കേണ്ടത്. ഗ്രാമപ്രദേശങ്ങളിൽ ഇത് ആയിരം രൂപയാണ്. 2017 ഏപ്രിൽ ഒന്നിന് ശേഷമാണ് എസ്.ബി.െഎ പിഴ ഇൗടാക്കാൻ തുടങ്ങിയത്.
97.34 കോടി പിഴ ഇനത്തിൽ സമ്പാദിച്ച പഞ്ചാബ് നാഷണൽ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ 68.67 കോടി ആണ് മൂന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.