26 വർഷങ്ങൾക്ക്​ ശേഷം എച്ച്​.ഡി.എഫ്​.സി ബാങ്കിന്​ പുതിയ സി.ഇ.ഒ

മുംബൈ: എച്ച്​.ഡി.എഫ്​.സി ബാങ്കിൻെറ അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ശശിധർ ജഗദീശനെ തെരഞ്ഞെടുത്ത നടപടി റിസർവ് ബാങ്ക്​ അംഗീകരിച്ചു. ജഗദീശൻ നിലവിൽ ബാങ്കിൻെറ അഡീഷണൽ ഡയറക്ടറും ഫിനാൻസ്- മാനവ വിഭവശേഷി വിഭാഗം മേധാവിയുമാണ്.

ഒക്​ടോബറിൽ സി.ഇ.ഒ ആദിത്യ പുരി വിരമിക്കുന്നതോടെ ജഗദീശൻ ചുമതലയേൽക്കും. ആദിത്യ പുരി 26 വർഷം മുമ്പാണ്​ എച്ച്​.ഡി.എഫ്​.സി ബാങ്കിൻെറ സി.ഇ.ഒയായി ചുമതലയേറ്റത്​. ഏറ്റവും കൂടുതൽ കാലം ബാങ്കി​​െൻറ സി.ഇ.ഒ പദവിയിലിരുന്ന വ്യക്തിയാണ്​ പുരി.

ആദിത്യപുരി ഉപദേശകനായ ആറംഗസമിതിയാണ്​ മൂന്നുപേരുൾപ്പെട്ട ചുരുക്കപട്ടികയിൽ നിന്നും ജഗദീശ​െന തെരഞ്ഞെടുത്തത്​. കൈസാദ് ബരുച്ച, സുനിൽ ഗാർഗ് എന്നിവരും അവസാന പട്ടികയിൽ ഇടംപിടിച്ചു.26 വർഷങ്ങൾക്ക്​ ശേഷം എച്ച്​.ഡി.എഫ്​.സി ബാങ്കിന്​ പുതിയ സി.ഇ.ഒ26 വർഷങ്ങൾക്ക്​ ശേഷം എച്ച്​.ഡി.എഫ്​.സി ബാങ്കിന്​ പുതിയ സി.ഇ.ഒ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.