പലിശ നിരക്കുകളിൽ മാറ്റമില്ലാതെ ആർ.ബി.ഐ വായ്​പനയം

മുംബൈ: നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ വായ്​പനയം. വാണിജ്യ ബാങ്കുകൾക്ക്​ ആർ.ബി.ഐ നൽകുന്ന വായ്​പകൾക്ക്​ ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ നാല്​ ശതമാനമായി തുടരും. വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിന്​ ആർ.ബി.ഐ നൽകുന്ന പലിശ റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.35 ശതമാനത്തിലും തുടരും. ഇന്ത്യൻ സമ്പദ്​വ്യവസ്ഥ സാ​ങ്കേതികമായി മാന്ദ്യത്തിലേക്ക്​ കടന്ന സാഹചര്യത്തിലായിരുന്നു ആർ.ബി.ഐയുടെ വായ്​പ അവലോകന സമിതി യോഗം ചേർന്നത്​. തൽസ്ഥിതി നില നിർത്തണമെന്ന്​ വായ്​പ അവലോകന സമിതിയിലെ അംഗങ്ങളെല്ലാം ഒരേ നിലപാടെടുത്തു.

അ​തേ സമയം, ഉപഭോക്​തൃ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2020-21 സാമ്പത്തിക വർഷത്തിൻെറ മൂന്നാം പാദത്തിൽ 6.8 ശതമാനവും നാലാം പാദത്തിൽ 5.8 ശതമാനവുമായിരിക്കുമെന്നാണ്​ ആർ.ബി.ഐ പ്രവചനം. സമ്പദ്​ വ്യവസ്ഥയിലെ വളർച്ചയുടെ ചലനങ്ങൾ വായ്​പ അവലോകന യോഗത്തിൽ ആർ.ബി.ഐയും മുഖവിലക്കെടുക്കുന്നുണ്ട്​. 2021 സാമ്പത്തിക വർഷത്തിലെ ജി.ഡി.പി വളർച്ചാ നിരക്ക്​ -9.5 ശതമാനമായിരിക്കുമെന്ന നേരത്തെയുണ്ടായിരുന്ന പ്രവചനം തിരുത്തി -7.5 ആയി ആർ.ബി.ഐ പുനഃക്രമീകരിച്ചു.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ ഘട്ടം ഘട്ടമായി പുരോഗതിയുണ്ടാവുന്നുവെന്നാണ്​ ആർ.ബി.ഐ വിലയിരുത്തൽ. ഗ്രാമീണ മേഖലയിലാണ്​ ഇത്​ കൂടുതൽ പ്രകടമാവുന്നത്​. 

Tags:    
News Summary - Repo rate unchanged; commercial banks not to declare dividend for FY21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.