??.??.? ?????: ??????????? ?????

നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ വായ്​പനയം; 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ പ്രവചനം

ന്യൂഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐയുടെ വായ്​പാനയം. റിപ്പോനിരക്ക്​ നാല്​ ശതമാനത്തിൽ തുടരും. റിവേഴ്​സ്​ റിപ്പോ നിരക്ക്​ 3.35 ശതമാനവുമായിരിക്കും. ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസാണ്​ പുതിയ വായ്​പ നയം പ്രഖ്യാപിച്ചത്​. 

2021-22 സാമ്പത്തിക വർഷത്തിൽ 10.5 ശതമാനം വളർച്ചയുണ്ടാകുമെന്ന്​ ആർ.ബി.ഐ പ്രവചിക്കുന്നു. നിക്ഷേപത്തിൽ ഊന്നിയുള്ള ആത്​മനിർഭർ പാക്കേജുകളുടെ ഫലം സമ്പദ്​വ്യവസ്ഥയിൽ പ്രകടമായി തുടങ്ങിയെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു. ബാങ്കുകളിൽ ആവശ്യത്തിന്​ മൂലധനമെത്തിക്കുകയാണ്​ ആർ.ബി.ഐ പ്രാധാന്യം  നൽകുന്നതെന്നും ശക്​തികാന്ത ദാസ്​ വ്യക്​തമാക്കി.

സഹകരണ ബാങ്കുകളേയും അർബൻ ബാങ്കുകളേയും ശക്​തിപ്പെടുത്താൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.