ആർ.ബി.​െഎ വായ്​പ നയം: റിപ്പോ നിരക്കിൽ മാറ്റമില്ല

ന്യൂഡൽഹി: ആർ.ബി.െഎ പുതിയ വായ്പ നയം  പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ 6.25 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് കാൽ ശതമാനം വർധിപ്പിക്കും. ആറ് ശതമാനമാണ് പുതിയ റിവേഴ്സ് റിപ്പോ നിരക്ക്.  രാജ്യത്ത് കൂടുതൽ പണ ലഭ്യത ഉറപ്പാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ 4.5 ശതമാനവും. രണ്ടാം പാദത്തിൽ 5 ശതമാനവുമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ പറഞ്ഞു.

രാജ്യത്തെ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് നൽകുന്ന പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ.

ബാങ്കിങ് സംവിധാനത്തിൽ കൂടുതൽ പണം ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്താതിരുന്നത്. സാമ്പത്തിക വർഷത്തിെൻറ അവസാന പാദത്തിൽ രാജ്യത്ത് കടുത്ത പണക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതിരുന്നത്. റിസർവ് ബാങ്ക് വായ്പ നയം സംബന്ധിച്ച ആശങ്കകൾ കാരണം നിഫ്റ്റി 100 പോയിൻറ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

 

Tags:    
News Summary - RBI's Monetary Policy:repo rate unchanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.