സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പണപ്പെരുപ്പം കുറയുമെന്ന് ആർ.ബി.ഐ

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പണപ്പെരുപ്പം കുറയുമെന്ന് ആർ.ബി.ഐ. ശക്തമായ പണനയ സമീപനം മൂലം സമ്പദ്‍വ്യവസ്ഥയിൽ മെച്ചമുണ്ടാകുമെന്നാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കുന്നത്.

കൗടല്യ ഇക്കണോമിക് കേൺക്ലേവിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ആർ.ബി.ഐ ഗവർണറുടെ പ്രസ്താവന. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പ്രാദേശികതലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണുകൾ വിതരണ ശൃഖലകളെ ബാധിച്ചിട്ടുണ്ട്. ഇതുമൂലം റീടെയിൽ വിലകൾ ഉയർന്നു. ഇതാണ് പണപ്പെരുപ്പം ആറ് ശതമാനം മുകളിലെത്താൻ കാരണം. കോവിഡിനെ തുടർന്നുണ്ടായ പണപ്പെരുപ്പം സമ്പദ്‍വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

നിലവി​ൽ റീടെയിൽ പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാണ്. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇരട്ടയക്കം പിന്നിട്ടിരുന്നു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. നിലവിൽ റീടെയിൽ പണപ്പെരുപ്പം നാല് ശതമാത്തിൽ നിർത്തുകയാണ് ആർ.ബി.ഐയുടെ ലക്ഷ്യം.

Tags:    
News Summary - RBI says inflation expected to ease in second half of 2022-23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.