റിസർവ്​ ബാങ്ക്​ റിപ്പോ നിരക്ക്​ കുറച്ചു; ബാങ്ക്​ പലിശാ നിരക്കുകൾ കുറഞ്ഞേക്കും

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായ അഞ്ചാം വട്ടവും റിസര്‍വ് ബാങ്ക് കുറവ് വരുത്തി. 25 ബേസിസ് പോയിന്‍റിന്‍റെ (0.25 ശതമാനം) കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്. റിവേഴ്​സ്​ റിപ്പോ 4.9 ശതമാനമായും കുറഞ്ഞു.

ഇതോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.15 ശതമാനമായി കുറഞ്ഞു. നിലവിൽ ഇത് 5.40 ശതമാനമായിരുന്നു. കഴിഞ്ഞ തവണ 35 ബേസിസ് പോയിൻറി​​െൻറ കുറവാണ് പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വരുത്തിയത്.

വാണിജ്യ ബാങ്കുകളുടെ വായ്പ പലിശ നിരക്കില്‍ കുറവുണ്ടായേക്കും. നേരത്തെ റിപ്പോ നിരക്ക്​ കുറച്ചെങ്കിലും ബാങ്കുകൾ അതിനുസൃതമായി വായ്​പ പലിശകൾ കുറക്കാൻ തയാറായിരുന്നില്ല. എസ്​.ബി.ഐ മാത്രമാണ്​ റിപ്പോ നിരക്കിനനുസരിച്ച്​ പലിശാ നിരക്ക്​ കുറച്ചത്​.

Tags:    
News Summary - RBI Lowers Key Lending Rate To 5.15% - Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.