ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ ആർ.ബി.​െഎ

ന്യൂഡൽഹി: കേന്ദ്രീകൃതമായ ഡിജിറ്റൽ കറൻസി പുറത്തിറക്കാനൊരുങ്ങി ആർ.ബി.​െഎ. രണ്ട്​ ദിവസം നീണ്ടു നിന്ന്​ വായ്​പ അവലോകന യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കു​േമ്പാൾ ആർ.ബി.​െഎ ഡെപ്യൂട്ടി ഗവർണർ ബി.പി കൻവുഗോയാണ്​ ഇതുസംബന്ധിച്ച സൂചന നൽകിയത്​. പല കേന്ദ്രബാങ്കുകളും ഡിജിറ്റൽ കറൻസിയെ കുറിച്ച്​ ചർച്ച നടത്തുകയാണ്​. ആർ.ബി.​െഎ നിയോഗിച്ച കമ്മിറ്റി ഡിജിറ്റൽ കറൻസിയെ കുറിച്ച്​ പഠിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കും. ഇതി​​െൻറ അടിസ്ഥാനത്തിലായിരിക്കും ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്ന്​ ആർ.ബി.​െഎ ഡെപ്യൂട്ടി ഗവർണർ വ്യക്​തമാക്കി. 

ഡിജിറ്റൽ കറൻസി സാമ്പത്തികവ്യവസ്ഥയുടെ സുസ്ഥിരത വർധിപ്പിക്കുമെന്നാണ്​ ആർ.ബി.​െഎയുടെ പ്രതീക്ഷ. നേരത്തെ ബിറ്റ്​കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾക്കെതിരെ ആർ.ബി.​െഎ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സ്വന്തമായി ഡിജിറ്റൽ കറൻസി പുറത്തിറക്കാനുള്ള നീക്കവുമായി കേന്ദ്രബാങ്ക്​ മുന്നോട്ട്​ പോവുന്നത്​.

അതേ സമയം, ഇന്ന്​ പ്രഖ്യാപിച്ച വായ്​പ നയത്തിൽ റിപ്പോ, റിവേഴ്​സ്​ റിപ്പോ നിരക്കുകളിൽ ആർ.ബി.​െഎ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക്​ ആറ്​ ശതമാനമായും റിവേഴ്​സ്​ റിപ്പോ 5.75 ശതമാനത്തിലും തുടരും.

Tags:    
News Summary - RBI looking to introduce central digital currency-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.