Posted On
date_range Updated On
date_range വിദേശ വിപണിയില്‍ മസാല ബോണ്ടുകളിറക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി
മുംബൈ: വിദേശ വിപണികളില്‍ രൂപ അടിസ്ഥാനത്തിലുള്ള ബോണ്ടുകള്‍ (മസാല ബോണ്ടുകള്‍) ഇറക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്‍െറ അനുമതി. മൂലധന അടിത്തറ വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായാണ് ഈ അനുമതി. നേരത്തെ കമ്പനികള്‍ക്ക് ഇത്തരത്തില്‍ ധന സമാഹരണത്തിന് അനുമതി നല്‍കിയിരുന്നു. ഇത് പ്രയോജനപ്പെടുത്തി ഇതുവരെ 7472 കോടി രൂപയാണ് സമാഹരിച്ചത്. വിദേശത്തെ രൂപ ബോണ്ടു വിപണി വിപുലപ്പെടാന്‍ ബാങ്കുകളുടെ ഇടപെടല്‍ സഹായിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍െറ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.