ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകൾക്ക് നൽകിയ വായ്പയിൽ 2.42 ലക്ഷം കോടി രൂപ മോദിസർക്കാർ അധികാരത്തിൽ വന്ന ശേഷം എഴുതിത്തള്ളി. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള കണക്കാണിത്.
രാജ്യസഭയിൽ ധനസഹമന്ത്രി ശിവപ്രതാപ് ശുക്ല എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. വായ്പ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടതിനാൽ, ആരൊക്കെയാണ് ഇത്രയും വലിയ തുക എഴുതിത്തള്ളിയതിെൻറ ഗുണഭോക്താക്കളെന്ന് വെളിപ്പെടുത്താൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചതായും മന്ത്രി വിശദീകരിച്ചു.
സി.പി.എമ്മിൽ നിന്നു പുറത്താക്കപ്പെട്ട ഋതബ്രത ബാനർജിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി വിഷയം ഏറ്റെടുത്ത് രംഗത്തു വന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ കർഷകർ കൃഷിവായ്പ എഴുതിത്തള്ളണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കുന്നത് സർക്കാർ അവഗണിക്കുേമ്പാൾ തന്നെയാണ് കോർപറേറ്റുകളുടെ വായ്പ എഴുതിത്തള്ളിയതെന്ന് മമത ബാനർജി ചൂണ്ടിക്കാട്ടി.
ആരുടെയൊക്കെ കടം എഴുതിത്തള്ളിയെന്ന് വെളിപ്പെടുത്താത്ത സർക്കാർ, കോർപറേറ്റുകളെ അവിഹിതമായി സംരക്ഷിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു. വലിയൊരു കുംഭകോണം ഇതിനു പിന്നിലുണ്ടെന്ന് മമത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.