മൊറ​ട്ടോറിയം കാലയളവിലെ പിഴപലിശ ഒഴിവാക്കാമെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: മൊറ​ട്ടോറിയം കാലയളവിലെ പിഴപലിശ ഒഴിവാക്കി നൽകാമെന്ന്​ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇക്കാര്യം​ ആവശ്യപ്പെട്ട്​ നൽകിയ കേസിലാണ്​ കേന്ദ്രസർക്കാറിൻെറ വിശദീകരണം​. രണ്ട്​ കോടി വരെയുള്ള വായ്​പകൾക്കാണ്​ ഇളവ്​ അനുവദിക്കുക. 6,000 കോടിയുടെ ബാധ്യതയാണ്​ ഇതുമൂലം ബാങ്കുകൾക്ക്​ ഉണ്ടാവുക.

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള വായ്​പകൾ, വ്യക്​തിഗത വായ്​പകൾ, വിദ്യാഭ്യാസ വായ്​പകൾ, ഭവനവായ്​പകൾ, വാഹന വായ്​പ, പ്രൊഫഷണലുകൾക്കുള്ള വായ്​പ എന്നിവക്കെല്ലാം ഇളവ്​ ലഭിക്കുമെന്ന്​ ധനകാര്യ സെക്രട്ടറി നൽകിയ സത്യവാങ്​മൂലത്തിൽ വ്യക്​തമാക്കുന്നു.

വായ്​പകൾ നിഷ്​ക്രിയ ആസ്​തിയായി പ്രഖ്യാപിക്കൽ, ക്രെഡിറ്റ്​ റേറ്റിങ്​ കുറക്കൽ തുടങ്ങിയ വിഷയങ്ങളിലും ഇളവുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യ വകുപ്പ്​ അണ്ടർ സെക്രട്ടറി ആദിത്യ കുമാർ ഘോഷ്​ സുപ്രീംകോടതിയിൽ ഫയൽ ചെയ്​ത സത്യവാങ്​മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. മൊറ​ട്ടോറിയം കാലയളവിലെ പലി പൂർണമായി എഴുതി തള്ളിയാൽ ബാങ്കുകൾക്ക്​ ആറ്​ ലക്ഷം കോടിയുടെ ബാധ്യതയുണ്ടാകും.

Tags:    
News Summary - "Only Solution": Centre To Waive Interest On Loans Up to ₹ 2 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.