കോവിഡ് കാലത്തെ പണ നയ പ്രതീക്ഷകൾ

റിസർവ് ബാങ്ക് പണ നയ അവലോകന സമിതി യോഗം ഈയാഴ്ച വീണ്ടും ചേരുകയാണ്. ആഗസ്​റ്റ്​ നാലിന് ആരംഭിക്കുന്ന യോഗത്തിലെ തീരുമാനങ്ങൾ ആറിന് പുറത്തുവരും.

കോവിഡിനെ തുടർന്ന്​ രാജ്യം അടച്ചുപൂട്ടലിൽ ആയശേഷമുള്ള മൂന്നാമത്തെ പണനയ അവലോകനയോഗമാണിത്.ഈ സാമ്പത്തികവർഷം തുടങ്ങിയശേഷം റിസർവ് ബാങ്ക് പലിശനിരക്കിൽ 1.15 ശതമാനത്തി​​െൻറ കുറവ് വരുത്തിയിട്ടുണ്ട്.

പക്ഷേ ഇത്തവണ പണയ അവലോകനയോഗത്തിൽ പലിശ നിരക്കിൽ കുറവ് പ്രതീക്ഷിക്കേണ്ട എന്നാണ് പുറത്തുവരുന്ന വാർത്തകൾ. രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇനി നിരക്കിളവ് ആശാസ്യമല്ല എന്നാണ് ബാങ്കിങ്​ രംഗ​െത്ത വിലയിരുത്തൽ.

അതേസമയം, വായ്പ പുനഃസംഘടനയുടെ കാര്യത്തിൽ ചില പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. രാജ്യത്ത് നിലവിലുള്ള വായ്പ മൊറട്ടോറിയം ആഗസ്​റ്റ്​ 31ന് അവസാനിക്കുകയാണ്. സാമ്പത്തികരംഗം പൂർവസ്​ഥിതി പ്രാപിച്ചിട്ടില്ലാത്തതിനാൽ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന ആവശ്യം വിവിധ തലങ്ങളിൽനിന്ന്​ ഉയരുന്നുണ്ട്.

എന്നാൽ ബാങ്കുകളുടെ നിലനിൽപ് കൂടി പരിഗണിച്ച് വേണം തീരുമാനം എടുക്കാൻ എന്ന ബദൽ നിർദേശവും ഉയരുന്നുണ്ട്. ഈ സാമ്പത്തികവർഷം തുടങ്ങുന്നതിനുമുമ്പ് ബാങ്കുകളുടെ കിട്ടാക്കടം 8.5 ശതമാനമായിരുന്നു. ഇപ്പോൾ 12 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ട്.

ഭാവിയിൽ 15 ശതമാനം വരെ ഉയർന്നേക്കാം. ഈ സാഹചര്യത്തിൽ വായ്പ തിരിച്ചടവ് കാലാവധി നീട്ടുകയാണെങ്കിൽ കേന്ദ്ര സർക്കാറിൽ നിന്നുള്ള കൈത്താങ്ങ് ബാങ്കുകളുടെ നിലനിൽപ്പിന് ആവശ്യമാണ് എന്നാണ് നിർദേശം. ഏതായാലും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വായ്പ പുനഃസംഘടന, വായ്പ മൊറട്ടോറിയം കാലാവധി നീട്ടുമോ എന്നറിയാൻ കാത്തിരിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.