കോവിഡ്​ ഫണ്ട്​ തട്ടിപ്പ്​: ജീവനക്കാരെ പുറത്താക്കി ജെ.പി മോർഗൻ

വാഷിങ്​ടൺ: കോവിഡ്​ ഫണ്ടിൽ തട്ടിപ്പ്​ നടത്തിയ സംഭവത്തിൽ നിരവധി ജീവനക്കാരെ പുറത്താക്കി അമേരിക്കൻ കമ്പനിയായ ജെ.പി മോർഗൻ. കോവിഡ്​ മൂലം പ്രതിസന്ധിയിലായ വ്യവസായ സ്ഥാപനങ്ങൾക്ക്​ സഹായം നൽകാനായി മാറ്റിവെച്ച ഫണ്ടിലാണ്​ തട്ടിപ്പ്​ കണ്ടെത്തിയത്​​.

ഇ​ക്കണോമിക്​ ഇഞ്ചുറി ഡിസാസ്​റ്റർ വായ്​പ ചില ജീവനക്കാർ അനധികൃതമായി സ്വന്തമാക്കിയെന്നാണ്​ ജെ.പി മോർഗൻെറ കണ്ടെത്തൽ. കോവിഡ്​ മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങളെ സംരക്ഷിക്കാൻ കുറഞ്ഞ പലിശനിരക്കിൽ 10,000 ഡോളർ വരെ വായ്​പ നൽകാനായി മാറ്റിവെച്ച തുകയിലാണ്​ തട്ടിപ്പ്​ നടത്തിയത്​. സർക്കാർ സഹായത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്​.

ഈ വായ്​പ അനധികൃതമായി ജെ.പി മോർഗനിലെ ചില ജീവനക്കാർ നൽകിയെന്നാണ്​ റിപ്പോർട്ട്​. ഇതേ തുടർന്ന്​ ബാങ്കിൻെറ ചട്ടങ്ങൾ ലംഘിച്ചതിനാണ്​ ജെ.പി മോർഗൻ ജീവനക്കാരെ പുറത്താക്കിയത്​. എന്നാൽ, വാർത്തകൾ ഇതുവരെ ബാങ്ക്​ സ്ഥിരീകരിച്ചിട്ടില്ല.

160,000 ജീവനക്കാരാണ്​ ജെ.പി മോർഗന്​ യു.എസിലുള്ളത്​. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക്​ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 29 ബില്യൺ ഡോളറാണ്​ സ്ഥാപനം വായ്​പയായി നൽകിയത്​.

Tags:    
News Summary - JPMorgan fires employees who took Covid relief funds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.