പകുതി ബാങ്കുകളും സ്വകാര്യമേഖലക്ക്​ വി​േറ്റക്കും; പൊതുമേഖല ബാങ്കുകൾ അഞ്ചായി ചുരുങ്ങും

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിൽ വലിയൊരു സ്വകാര്യവൽക്കരണത്തിന്​ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്​. ആകെയുള്ള ബാങ്കുകളിൽ പകുതിയും സ്വകാര്യവൽക്കരിക്കുമെന്നാണ്​ റിപ്പോർട്ട്​. പൊതുമേഖല ബാങ്കുകളുടെ എണ്ണം അഞ്ചായി പരിമിതപ്പെടുത്തുകയാണ്​ കേന്ദ്രസർക്കാറി​​െൻറ ലക്ഷ്യം.

ഇതി​​െൻറ ആദ്യഘട്ടമായി ബാങ്ക്​ ഒാഫ്​ ഇന്ത്യ, സെ​ൻട്രൽ ബാങ്ക്​ ഒാഫ്​ ഇന്ത്യ, ഇന്ത്യ ഒാവർസീസ്​ ബാങ്ക്​, യുക്കോ ബാങ്ക്​, ബാങ്ക്​ ഒാഫ്​ മഹാരാഷ്​ട്ര, പഞ്ചാബ്​&സിന്ധ്​ ബാങ്ക്​ എന്നിവയുടെ ഒാഹരികൾ വിൽക്കും. നിലവിലുള്ള 12 പൊതുമേഖല ബാങ്കുകൾ അഞ്ചാക്കി ചുരുക്കുയാണ്​ ലക്ഷ്യമെന്ന്​ കേന്ദ്രസർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ധനമന്ത്രാലയം നിരസിച്ചു. കോവിഡ്​ ബാധമൂലമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായാണ്​ ബാങ്കുകളുടെ വിൽപന​യെന്നാണ്​ സൂചന. ഇന്ത്യക്ക്​ അഞ്ച്​ പൊതുബാങ്കുകളിൽ കൂടുതൽ വേണ്ടെന്ന്​ ആർ.ബി.​െഎ സമിതി ശിപാർശ ചെയ്​തിരുന്നു. 

Tags:    
News Summary - India plans to reduce number of state-owned banks to just 5-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.