19,000 കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന്​ ജെയ്​റ്റ്​ലി

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ ​ 19,000 കോടി രുപയുടെ കള്ളപ്പണം കണ്ടെത്തിയെന്ന്​ കേന്ദ്ര ധനകാര്യ വകുപ്പ്​ മ​ന്ത്രി അരുൺ ജെയ്​റ്റ്​ലി. സ്വിസ്റ്റസർലാൻഡിലെ എച്ച്​.എസ്​.ബി.സി ബാങ്കിൽ ഉൾപ്പടെ  നിക്ഷേപിച്ച​ കള്ളപ്പണമാണ്​ കണ്ടെത്തിയതെന്ന്​ ജെയ്​റ്റ്​ലി അറിയിച്ചു.

​െഎ.സി.​െഎ.ജെ(ഇൻറർനാഷണൽ കൺസോഷ്യം ഒാഫ്​ ഇൻവസ്​റ്റിഗേറ്റിവ്​ ജേണലിസ്​റ്റ്​) പുറത്ത്​ വിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ പരിശോധന നടത്തിയത്​. 700  ഇന്ത്യൻ പൗരൻമാർക്ക്​​ സ്വിസ്​ ബാങ്കിൽ നിക്ഷേപമുണ്ടെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. ഇനി സ്വിസ്​ ബാങ്കിൽ നിന്ന്​ 11,010 കോടി രൂപ കൂടി കണ്ടെത്താനുണ്ടെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

കള്ളപ്പണം നിക്ഷേപവുമായി ബന്ധപ്പെട്ട്​ ഇതുവരെ 72 കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ടെന്നും ജെയ്​റ്റ്​ലി അറിയിച്ചു. നേരത്തെ ഇന്ത്യയുമായി സ്വിസ്​ ബാങ്കിലെ അക്കൗണ്ട്​ ഉടമകളുടെ വിവരങ്ങൾ കൈമാറാൻ തയാറാണെന്ന്​ സ്വിറ്റസർലാൻഡ്​ അറിയിച്ചിരുന്നു. 2019ലാണ്​ അക്കൗണ്ട്​ ഉടമകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പട്ടിക സ്വിറ്റസർലാൻഡ്​ ഇന്ത്യക്ക്​ കൈമാറുക.

Tags:    
News Summary - I-T Dept Detects Rs 19,000 cr Black Money–business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.