മുംബൈ: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്.ബി.െഎ ഒാൺലൈൻ, എ.ടി.എം ഇപാടുകൾക്ക് ചുമത്തുന്ന പുതിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. എസ്.ബി.െഎയുടെ മൊബൈൽ വാലറ്റായ ബഡ്ഡി ഉപയോഗിക്കുന്നവർക്കും മറ്റ് ഒാൺലൈൻ ഇടപാടുകൾക്കുമാണ് പുതിയ നിരക്കുകൾ ബാധകമാവുക.
മൊബൈൽ വാലറ്റായ ബഡ്ഡി ഉപഭോക്താക്കൾ ഇൗ സംവിധാനം ഉപയോഗിച്ച് എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുേമ്പാൾ ഒാരോ ഇടപാടുകൾക്കും 25 രൂപ നൽകണം. മുമ്പ് ഇത് എല്ലാ എ.ടി.എം ഇടപാടുകൾക്കും ബാധകമാക്കി എസ്.ബി.െഎ സർക്കുലർ പുറത്തിറക്കിയിരുന്നു. പിന്നീട് കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ വിവാദ സർക്കുലറിൽ എസ്.ബി.െഎ മാറ്റം വരുത്തുകയായിരുന്നു.
ബേസിക്സ് സേവിങ് അക്കൗണ്ട് ഉടമകൾക്കും എസ്.ബി.െഎ ചാർജ് ചുമത്തുന്നുണ്ട്. എ.ടി.എമ്മുകളിൽ നിന്നും ബാങ്കിെൻറ ശാഖകളിൽ നിന്നും ഇവർ നാല് തവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ പിഴ ചുമത്തും. സീറോ ബാലൻസിൽ പ്രാഥമിക ഇടപാടുകൾക്കായി ആരംഭിച്ചിട്ടുള്ള അക്കൗണ്ടുകളാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട്. എ.ടി.എം കാർഡ്, പ്രതിമാസ സ്റ്റേറ്റ്മെൻറ്, ചെക്ക്ബുക്ക് എന്നിവയും ഇൗ അക്കൗണ്ട് ഉടമകൾക്ക് ലഭ്യമാക്കുന്നുണ്ട്. മറ്റ് അക്കൗണ്ട് ഉടമകൾക്ക് എ.ടി.എം ഇടപാടുകൾക്ക് നിലവിലുള്ള രീതി തന്നെ തുടരും.
ഒാൺലൈനിലൂടെ പണം കൈമാറുന്നതിനും എസ്.ബി.െഎ ചാർജ് ചുമത്തും. 1 ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 5 രൂപയും സേവനനികുതിയും, രണ്ട് ലക്ഷം വരെയുള്ള ഇടപാടുകൾക്ക് 15 രൂപയും സേവനനികുതിയും, രണ്ട് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് 25 രൂപയും സേവനനികുതിയും ഉപഭോക്താകൾ നൽകേണ്ടി വരും.
എസ്.ബി.െഎയിൽ ചെക്ക് ബുക്ക് ലഭിക്കുന്നതിനും പണം നൽകണം. 10 പേജുള്ള ചെക്ക് ബുക്കിന് 30 രൂപയും സേവനനികുതിയും, 25 പേജുള്ള ചെക്ക് ബുക്കിന് 75 രൂപയും സേവനനികുതിയും 50 പേജുളള ചെക്ക്ബുക്കിന് 150 രൂപയും സേവനനികുതിയും നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.