ഇന്ധന വിലവർധന; കേന്ദ്രത്തെ കുറ്റപ്പെടുത്തി റിസർവ്​ ബാങ്ക്​ ഗവർണർ

മുംബൈ: ഇന്ധന വിലവർധനയിൽ കേന്ദ്ര സർക്കാറിനെ കുറ്റപ്പെടുത്തി റിസർവ്​ ബാങ്ക്​ ഗവർണർ ശക്​തികാന്ത ദാസ്​. അടിക്കടിയുള്ള ഇന്ധന വിലവർധന ആശങ്കപ്പെടുത്തുന്നതാണെന്നും കേ​ന്ദ്ര സർക്കാറാണ്​ അതിൽ നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ പൗരൻമാരെ വേദനിപ്പിക്കുന്ന വിഷയത്തിൽ സർക്കാറാണ്​ അടിയന്തര തീരുമാനം കൈക്കൊള്ളേണ്ടത്​. ഇന്ധന വില മൂന്ന്​ അക്കത്തിൽ എത്തിനിൽക്കുന്നത്​ ശരിക്കും ആശങ്ക​പ്പെടുത്തുന്നതാണ്​.

നേരത്തേയും സമാന പരാമർശവുമായി ആർ.ബി.​െഎ ഗവർണർ രംഗത്തെത്തിയിരുന്നു. ആഗോള തലത്തിൽ ക്രൂഡ്​ ഒായിലിന്​ വില വർധിച്ചപ്പോൾ കേന്ദ്ര സർക്കാർ ഇന്ധന നികുതിയും സെസും കൂട്ടിയിരുന്നു. ഇതിലൂടെ വൻ വരുമാനം നേടാനായി.

എന്നാൽ, ക്രൂഡ്​ ഒായിൽ വില കുറഞ്ഞപ്പോൾ നികുതിയിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിസർവ്​ ബാങ്ക്​ സമയാസമയങ്ങളിൽ അതി​െൻറ നിർദേശങ്ങളും ആശങ്കകളും കേന്ദ്ര സർക്കാറിനെ അറിയിക്കാറുണ്ട്​. ഇന്ധന വില വർധനയിലും അതറിയിച്ചിട്ടുണ്ട്​. നടപടി ​എടുക്കേണ്ടത്​ സർക്കാറാണ് -ശക്​തി കാന്ത ദാസ്​ പറഞ്ഞു​.

Tags:    
News Summary - Fuel price hike; Reserve Bank governor blames Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.