ബാങ്കിലെ നിക്ഷേപങ്ങൾക്ക്​ ഇനി അഞ്ചു ലക്ഷം രൂപ വരെ ഇൻഷൂറൻസ് പരിരക്ഷ​

ന്യൂഡൽഹി: ബാങ്ക്​ നിക്ഷേപങ്ങൾക്ക്​ അഞ്ച്​ ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷ​ നൽകുന്ന ഡെപ്പോസിറ്റ്​ ഇൻഷൂറൻസ്​ ക്രെഡിറ്റ്​ ഗ്യാരണ്ടി കോർപ്പറേഷൻ ബിൽ 2021ന്​ അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ബാങ്കുകൾ പ്രതിസന്ധിയിലായാൽ 90 ദിവസത്തിനുള്ളിൽ ഇൻഷൂറൻസ് തുക നിക്ഷേപകർക്ക്​​ നൽകുന്നതാണ്​ ബിൽ.

പഞ്ചാബ്​ മഹാരാഷ്​ട്ര കോ-ഓപ്പറേറ്റീവ്​ ബാങ്ക്​, യെസ്​ ബാങ്ക്​, ലക്ഷ്​മി വിലാസ്​ ബാങ്ക്​ തുടങ്ങിയ നിലവിൽ പ്രതിസന്ധിയിലായ ബാങ്കുകളിലെ നിക്ഷേപകർക്ക്​ ആശ്വാസം നൽകുന്നതാണ്​ കേന്ദ്രസർക്കാർ തീരുമാനം. മൊറ​ട്ടോറിയം പരിധിയിലായ ബാങ്കുകൾ ഇനി നിക്ഷേപകർക്ക്​ പണം നൽകാൻ ആർ.ബി.ഐയുടെ ഫണ്ടുകൾക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല.

കേന്ദ്രസർക്കാർ നിക്ഷേപങ്ങൾക്ക്​ അഞ്ച്​ ലക്ഷം രൂപ വരെ ഇൻഷൂറൻസ്​ പരിരക്ഷ നൽകും. ആർ.ബി.ഐ ഉത്തരവ്​ പ്രകാരം പ്രവർത്തനം നിർത്തിയ ബാങ്കുകളിലെ നിക്ഷേപകർക്കും പുതിയ നിയമത്തിന്‍റെ പരിരക്ഷ ലഭിക്കും. വാണിജ്യ ബാങ്കുകൾ, ഇ​ന്ത്യയിൽ പ്രവർത്തിക്കുന്ന വിദേശബാങ്കുകൾ, കേന്ദ്ര, സംസ്ഥാന അർബൻ കോ-ഓപ്പറേറ്റീവ്​ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ എന്നിവക്കെല്ലാം നിയമത്തിന്‍റെ ആനുകൂല്യം ലഭിക്കും. സേവിങ്​സ്​, കറന്‍റ്​​, റിക്കറിങ്​, സ്ഥിര നിക്ഷേപങ്ങൾക്ക്​ ഇത്തരത്തിൽ സംരക്ഷണം ലഭിക്കും. 

Tags:    
News Summary - Customers To Get ₹ 5 Lakh Insurance On Bank Deposits Within 90 Days Of Moratorium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.