കാത്തലിക്​ സിറിയൻ ബാങ്കി​െൻറ നിർണായക ബോർഡ്​ യോഗം ഇന്ന്​

 

കൊച്ചി: കനേഡിയൻ കമ്പനിക്ക്​ കാത്തലിക്​ സിറിയൻ ബാങ്കി​െൻറ 51 ശതമാനം ഒാഹരികൾ കൈമാറാനുള്ള നീക്കത്തിനിടെ ബാങ്കി​െൻറ നിർണായക ബോർഡ്​ യോഗം ഇന്ന്​ തൃശൂരിൽ നടക്കും. തൃശൂരിലെ ജോയ്​സ്​ ഹോട്ടലിലാവും യോഗം നടത്തുക. യോഗത്തിനു ശേഷം ഇത്​ സംബന്ധിച്ച്​ പത്രസമ്മേളനവും ഉണ്ടാവു​െമന്നാണ്​ അറിയുന്നത്​.

കാത്തലിക്​ സിറയൻ ബാങ്കി​െൻറ 51 ശതമാനം ഒാഹരികളാണ്​ കനേഡിയൻ കമ്പനിയായ ഫെയർഫാക്​സിന്​ ബാങ്ക്​ കൈമാറാൻ ഉദ്ദേശിക്കുന്നത്​. ഇതാദ്യമായാണ്​ പ്രാദേശിക സ്വകാര്യ ബാങ്കിനെ വിദേശ നിക്ഷേപകൻ ഏറ്റെടുക്കുന്നത്​ ​. ലുലു ഗ്രൂപ്പ്​ എം.ഡി എം.എ യൂസഫലി, ഫെഡറൽ ബാങ്ക്​, ബ്രിഡജ്​ ഇന്ത്യ, എഡ്​ലിവൈസ്​ എന്നിവക്കെല്ലാം കാത്തലിക്​ സിറിയൻ ബാങ്കിൽ ഒാഹരി പങ്കാളിത്തമുണ്ട്​. ഇതിൽ യൂസഫലിയെ പോലുള്ളവർക്ക്​ ഒാഹരി കൈമാറ്റത്തിൽ അതൃപ്​തിയുണ്ടെന്നാണ്​ സ്​ഥിരീകരിക്കാത്ത റിപ്പോർട്ട്​. ഒാഹരി കൈമാറ്റവുമായി ബന്ധപ്പെട്ട്​ ഫെയർഫിക്​സ്​ തലവൻ ​​േപ്ര​ം ശ്രീവാസ്​തവ റിസർവ്​ ബാങ്ക്​ ഗവർണറുമായും ഡെപ്യൂട്ടി ഗവർണറുമായും കൂടിക്കാഴ്​ച നടത്തിയതായാണ്​ അറിവ്​. ആർ.ബി.​െഎയുടെ കൂടി അനുമതി ഇൗ ഇടപാടിന്​ ആവശ്യമാണ്​.

അതേ സമയം തീരുമാനത്തെ കുറിച്ച്​ തങ്ങളുടെ അറിവ്​ പരിമിതമണെന്ന്​ സി.എസ്​.ബി സ്​റ്റാഫ്​ അസോസിയേഷൻ സെക്രട്ടറി കുര്യൻ മാത്യു അറിയിച്ചു.​ യൂസഫലിക്ക്​ ബാങ്കിൽ 4.9 ശതമാനം ഒാഹരിയുണ്ട്​. അതുകഴിഞ്ഞാൽ ഫെഡറൽ ബാങ്ക്​ , യെഡ്​ലിവെയ്​സ്​, ടോക്കിയോ ലൈഫ്​ ഇൻഷൂറൻസ്​ എന്നിവക്കാണ്​ ബാങ്കിൽ കൂടുതൽ ഒാഹരി പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു .

 

Tags:    
News Summary - CSB board to meet amid takeover speculations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.