ക്രെഡിറ്റ് കാർഡ് റദ്ദാക്കൽ: വൈകിയാൽ ഉപയോക്താവിന് ബാങ്ക് ദിവസവും 500 രൂപ നൽകണം

രാജ്യത്തെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കായി പുതിയ ചട്ടങ്ങൾ അവതരിപ്പിച്ച് ആർ.ബി.ഐ. ജൂലൈ ഒന്ന് മുതൽ പുതിയ നിയമങ്ങൾ നിലവിൽ വരും. എല്ലാ ഷെഡ്യൂൾഡ് ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്കുകൾ, ജില്ലാ സഹകരണ ബാങ്കുകൾ, ബാങ്കിങിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം ചട്ടങ്ങൾ ബാധകമാണ്. ക്രെഡിറ്റ് കാർഡ് റദ്ദാക്കാനായി ഉപയോക്താവ് നൽകിയ അപേക്ഷ കൃത്യസമയത്ത് പരിഗണിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ആർ.ബി.ഐ മുന്നറിയിപ്പ് നൽകുന്നു. ബാങ്കുകൾ പിഴയായി പ്രതിദിനം 500 രൂപയാണ് ക്രെഡിറ്റ് കാർഡ് ഉടമക്ക് നൽകേണ്ടത്.

കെഡ്രിറ്റ് കാർഡ് റദ്ദാക്കാനുള്ള പുതിയ ചട്ടങ്ങൾ

  • ക്രെഡിറ്റ് കാർഡ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ ബാങ്ക് അതിനുള്ള നടപടികൾ സ്വീകരിക്കണം(ക്രെഡിറ്റ് കാർഡ് ഉടമ ബാങ്കിന് നൽകാനുള്ള മുഴുവൻ തുകയും നൽകിയിട്ടുണ്ടെങ്കിൽ മാത്രം)
  • ക്രെഡിറ്റ് കാർഡ് ഉടൻ ക്ലോസ് ചെയ്ത് അക്കാര്യം ഉപയോക്താവിനെ മെയിൽ, എസ്.എം.എസ് തുടങ്ങിയ മാർഗങ്ങളിലൂടെയും അറിയിക്കണം
  • ക്രെഡിറ്റ് കാർഡ് റദ്ദാക്കാൻ നിരവധി മാർഗങ്ങളിലൂടെ അവസരം നൽകണം. ഇതിനായി ഹെൽപ്പ് ലൈൻ, പ്രത്യേക ഇമെയിൽ വിലാസം, ബാങ്കിന്റെ വെബ്സൈറ്റിലെ ലിങ്ക്, മൊബൈൽ ബാങ്കിങ് എന്നിവയെല്ലാം ഉപയോഗിക്കാം.
  • ഒരു വർഷത്തിൽ കൂടുതൽ ഉപയോഗത്തിലില്ലാത്ത ക്രെഡിറ്റ് ഉപയോക്താവിനെ അറിയിച്ച് ബാങ്കുകൾക്ക് ​ക്ലോസ് ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് കാർഡിൽ ബാലൻസ് എന്തെങ്കിലു​മുണ്ടെങ്കിൽ അത് ട്രാൻസ്ഫർ ചെയ്യണം.

Tags:    
News Summary - Credit card closure new rules: You will be paid ₹500 per day if there is delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.