സഹകരണ മേഖലയിൽ കൈവെച്ച്​ ആർ.ബി.ഐ; ബാങ്കുകൾക്ക്​ നിക്ഷേപം സ്വീകരിക്കുന്നതിലുൾപ്പടെ നിയന്ത്രണം

ന്യൂഡൽഹി: രാജ്യത്തെ സഹകരണമേഖലയെ നിയന്ത്രിക്കാനുറച്ച്​ ആർ.ബി.ഐ. ഇനി മുതൽ സഹകരണ സംഘങ്ങൾ ബാങ്ക്​ എന്ന പദം ഉപയോഗിക്കരുതെന്ന്​ ആർ.ബി.ഐ ഉത്തരവിട്ടു. പൊതുജനങ്ങൾ ഇതിനെതിരെ ജാഗ്രത പുലർത്തുകയും വേണമെന്നും കേന്ദ്രബാങ്ക്​ നിർദേശിച്ചു.

1949ലെ ബാങ്കിങ്​ റെഗുലേഷൻ നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം ​സഹകരണ സൊസൈറ്റികൾക്ക്​ ബാങ്ക്​, ബാങ്കർ, ബാങ്കിങ്​ എന്ന പദങ്ങൾ ഉപയോഗിക്കാൻ അവകാശമില്ല. ചില സഹകരണ സംഘങ്ങൾ ഈ പദങ്ങൾ ഉപയോഗിക്കുന്നത്​ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്​ ബാങ്കിങ്​ റെഗുലേഷൻ നിയമനത്തിന്‍റെ ലംഘനമാണെന്നും ആർ.ബി.ഐ വ്യക്​തമാക്കുന്നു.

മെംബർമാരല്ലാത്തവരിൽ നിന്നും നോമിനൽ, അസോസിയേറ്റ്​ മെംബർമാരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും ആർ.ബി.ഐ അറിയിച്ചു. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങൾക്ക്​ ഡെപ്പോസിറ്റ്​ ഇൻഷൂറൻസ്​ ആൻഡ്​ ക്രെഡിറ്റ്​ ഗ്യാരണ്ടി കോർപ്പറേഷൻ നൽകുന്ന ഇൻഷൂറൻസ്​ ലഭ്യമാവുകയില്ലെന്നും ആർ.ബി.ഐ പറയുന്നു. ഏതെങ്കിലും സഹകരണ സ്ഥാപനം ബാ​ങ്കെന്ന്​ അവകാശപ്പെട്ട്​ രംഗത്തെത്തുകയാണെങ്കിൽ അവരോട്​ ആർ.ബി.ഐ നൽകിയ ലൈസൻസ്​ ആവശ്യപ്പെടണമെന്നും കേന്ദ്രബാങ്ക്​ പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.

Tags:    
News Summary - Co-operative societies can't use 'bank' in their names, says RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.