കൽപറ്റ: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണസംഘങ്ങൾ, ബാങ്കുകൾ, ബാങ്കിങ് നിയമത്തിന്റെ പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ തുടങ്ങിയവയുടെ വായ്പാ പരിധിയിലും ഈട് വ്യവസ്ഥയിലും മാറ്റം. നിലവിലുള്ള വായ്പയുടെ ഈട് വ്യവസ്ഥകൾ അപര്യാപ്തമായതിനാലാണ് മാറ്റം.
ആറു മാസം വരെ കാലാവധിയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ പരമാവധി 80 ശതമാനവും ആറ് മാസത്തിന് മുകളിൽ ഒരു വർഷംവരെ കാലാവധിയുള്ള വായ്പകൾക്ക് സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ 75 ശതമാനവും പരമാവധി വായ്പയായി അനുവദിക്കും.
ചില വായ്പകളുടെ തുക കൂട്ടിയതിനൊപ്പം തിരിച്ചടവ് കാലാവധിയും ദീർഘിപ്പിച്ചതായി സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു ചൊവ്വാഴ്ച ഇറക്കിയ പുതിയ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത്/ നഗരസഭ/ കോർപറേഷനുകളിൽ മൂന്ന് സെന്റ് വരെ ഭൂമിയുള്ളവർക്ക് ഭവന നിർമാണത്തിന് മൂന്നുലക്ഷം വായ്പയെന്നത് അഞ്ച് ലക്ഷമാക്കി. തിരിച്ചടവ് അഞ്ചുവർഷം തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.