രണ്ട്​ ബാങ്കുകൾ കൂടി സ്വകാര്യവൽക്കരിക്കും; ബിൽ ഈ സമ്മേളനകാലയളവിൽ

ന്യൂഡൽഹി: രാജ്യത്തെ രണ്ട്​ പൊതുമേഖല ബാങ്കുകൾ കൂടി സ്വകാര്യവൽക്കരണത്തിനുള്ള ബിൽ ഈ സമ്മേളനകാലയളവിൽ കേന്ദ്രസർക്കാർ പാർലമെന്‍റിൽ അവതരിപ്പിക്കും. ഇന്ത്യൻ ഓവർസീസ്​ ബാങ്ക്​, സെന്‍ററൽ ബാങ്ക്​ എന്നിവയുടെ സ്വകാര്യവൽക്കരണമായിരിക്കും നടപ്പിലാക്കുക. ഇതിനായി ബാങ്കിങ്​ നിയമഭേദഗതി ബിൽ കൊണ്ട്​ വരും.

പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 29 ബില്ലുകളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെട്ടിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. 1970ലെ ബാങ്കിങ്​ കമ്പനീസ്​ ആക്​ട്​, 1949ലെ ബാങ്കിങ്​ റെഗുലേഷൻ ആക്​ട്​ എന്നിവയിൽ ഭേദഗതി വരുത്തിയാവും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പിലാക്കുക.

2021-22 വർഷത്തെ ബജറ്റിൽ രണ്ട്​ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടപ്പാക്കുമെന്ന്​ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ്​ കേന്ദ്രസർക്കാർ പദ്ധതി. ഇതിനൊപ്പം പെൻഷൻ ഫണ്ട്​ റെഗുലേറ്ററി ആൻഡ്​ ഡെവലപ്​മെന്‍റ്​ അതോറിറ്റി ഭേദഗതി ബില്ലും കേന്ദ്രസർക്കാർ കൊണ്ട്​ വരും. നാഷണൽ പെൻഷൻ സിസ്റ്റം ​ട്രസ്റ്റിനെ പെൻഷൻ ഫണ്ട്​ റെഗുലേറ്ററി ആൻഡ്​ ഡെവലപ്​മെന്‍റ്​ അതോറിറ്റിയിൽ നിന്നും വേർപ്പെടുത്താനാണ്​ ബിൽ.

Tags:    
News Summary - Bill To Privatise Two Public Sector Banks To Be Introduced In Winter Session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.