ബാങ്കുകളുടെ​ കിട്ടാക്കടം 10 ലക്ഷം കോടി കവിയുമെന്ന്​ പഠനം

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ബാങ്കുകളുടെ കിട്ടാക്കടം 10 ലക്ഷം കോടി കവിയുമെന്ന്​ പഠനം. ചില്ലറ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ കടുത്ത കോവിഡ്​കാല പ്രതിസന്ധിയിലൂടെയാണ്​ കടന്നു പോകുന്നതെന്ന്​ പഠനം നടത്തിയ അസോച്ചം, ക്രിസിൽ എന്നിവ വിശദീകരിച്ചു.

മാർച്ച്​ അവസാനമാകു​േമ്പാൾ കിട്ടാക്കടം ഒമ്പതു ശതമാനത്തിലേക്ക്​ ഉയരും. വൻകിടക്കാർ കടം തിരിച്ചടക്കാതെ വന്നതു മൂലമാണ്​ കഴിഞ്ഞ വർഷങ്ങളിൽ കിട്ടാക്കടം പ്രധാനമായും പെരുകിയതെങ്കിൽ, അതിനൊപ്പമാണ്​ തിരിച്ചടക്കാൻ വഴിയില്ലാതെ വന്നവരുടെ കുടിശ്ശികകൂടി വരുന്നത്​. കോർപറേറ്റുക​േളക്കാൾ പലമടങ്ങ്​ പ്രതിസന്ധിയാണ്​ ചെറുകിട, ഇടത്തരം മേഖലയിലുള്ളവർ നേരിടുന്നതെന്ന്​ പഠനത്തിൽ ചൂണ്ടിക്കാട്ടി

Tags:    
News Summary - Banks' credit crunch to cross Rs 10 lakh crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.