ബാങ്ക്​ പണിമുടക്ക്​: ഈ മാസം തുടർച്ചയായി 4 ദിവസം ബാങ്ക്​ സേവനം മുടങ്ങും

തൃശൂർ: ഈ മാസം 30, 31 തീയതികളിൽ ബാങ്ക്​ ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ അഖിലേന്ത്യ പണിമുടക്ക്​. സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂനിയൻസ്​ (യു.എഫ്​.ബി.യു) ആണ്​ പണിമുടക്കിന്​ നോട്ടീസ്​ നൽകിയത്​. യു.എഫ്​.ബി.യു ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടി എടുക്കുന്നതിലും ചർച്ചകളിൽ പുരോഗതി ഉണ്ടാക്കുന്നതിലും ബാങ്ക്​ മാനേജ്​മെന്‍റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ്​ അസോസിയേഷൻ (ഐ.ബി.എ) പുലർത്തുന്ന നിസ്സംഗതയും മൗനവുമാണ്​ പണിമുടക്കാഹ്വാനത്തിന്​ കാരണമായി പറയുന്നത്​.

ആഴ്ചയിൽ അഞ്ച്​ പ്രവൃത്തിദിനം, മുമ്പ്​ വിരമിച്ചവരുടെ പെൻഷൻ പരിഷ്കരണം, ഇടപാടുകാർക്കുള്ള സേവനം മെച്ചപ്പെടുത്താൻ എല്ലാ ഒഴിവുകളിലും നിയമനം, പുതിയ പെൻഷൻ സമ്പ്രദായം പിൻവലിച്ച്​ പഴയത്​ പുനഃസ്ഥാപിക്കൽ, കാലാവധി പൂർത്തിയായ ശമ്പള കരാർ പുതുക്കാൻ അവകാശപത്രികയുടെ അടിസ്ഥാനത്തിൽ ഉടൻ നടപടി എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പണിമുടക്കുന്നത്​.

28ന്​ നാലാം ശനിയും 29ന്​ ഞായറാഴ്ചയും ബാങ്കുകൾക്ക്​ അവധിയാണ്​. അടുത്ത രണ്ട്​ ദിവസം പണിമുടക്കും ഉണ്ടായാൽ തുടർച്ചയായി നാല്​ ദിവസം രാജ്യത്ത്​ ബാങ്കുകളുടെ പ്രവർത്തനം നിലക്കും.

Tags:    
News Summary - Bank strike: services will be suspended for 4 consecutive days this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.