ശനിയാഴ്ച ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പ്രവർത്തനം തടസ്സപ്പെടും

ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ശനിയാഴ്ച്ച പണിമുടക്കുന്ന സാഹചര്യത്തില്‍ പൊതു മേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്. ബാങ്ക് ജോലികൾ പുറംകരാർ നൽകുന്നതിനെതിരേ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ബി.ഇ.എ) ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.

ദേശീയ തലത്തിലുള്ള പണിമുടക്കായതിനാൽ തന്നെ ഏതെങ്കിലും ബാങ്കുകളിൽ ജീവനക്കാർ പണിമുടക്കിയില്ലെങ്കിലും പണം നിക്ഷേപം, പിൻ വലിക്കൽ, ചെക്ക് പിൻവലിക്കൽ എന്നിവയ്ക്ക് തടസ്സം നേരിടും. സ്വകാര്യ ബാങ്കുകളെ സമരം ബാധിക്കില്ല.

ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ സമരം കാരണം സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ജോലികൾ പുറം കരാർ നൽകുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെയും നിക്ഷേപത്തിന്‍റെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നും പുതിയ നിയമനങ്ങൾ കുറയ്ക്കുമെന്നും എ.ഐ.ബി.ഇ.എ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. പല ബാങ്കുകളും നിയമ ലംഘനം നടത്താൻ താൽപ്പര്യപ്പെടുന്നുണ്ട്. തൊഴിൽ വകുപ്പിന്‍റെ നിർദേശങ്ങൾ മാനേജ്മെന്‍റുകൾ പാലിക്കുന്നില്ലെന്നും ഇൻഡസ്ട്രിയിൽ ഡസ്പ്യൂട്ട് ആക്റ്റ് ലംഘിക്കുന്ന മാനേജ് മെന്‍റുകൾ ജീവനക്കാരെ നിർബന്ധിച്ച് സ്ഥലം മാറ്റുക‍യാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Bank strike on November 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.