എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും; ഓരോ ഇടപാടിനും 21 രൂപ വരെ നഷ്​ടമാകാം

മുംബൈ: എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി നൽകിയതോടെയാണിത്​. ഇതോടെ സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളിൽനിന്ന്​ ഈടാ​ക്കാം.

എ.ടി.എമ്മിൽനിന്ന്​ പണം പിൻവലിക്കൽ, ഡെബിറ്റ്​ -ക്രെഡിറ്റ്​ കാർഡുകളുടെ ഉപയോഗം തുടങ്ങിയവക്കാണ്​ നിരക്ക്​ ഈടാക്കുക.  2022 ജനുവരി ഒന്നുമുതലാണ്​ പുതുക്കിയ നിരക്കുകൾ​ പ്രാബല്യത്തിൽ വരികയെന്ന്​ റിസർവ്​ ബാങ്ക്​ വിജ്ഞാപനത്തിൽ പറയുന്നു.

നിലവിൽ ഉപ​േഭാക്താക്കൾക്ക്​ ബാങ്ക്​ എ.ടി.എമ്മിൽനിന്ന്​ പരമാവധി അഞ്ചുതവണ ഇടപാടുകൾ സൗജന്യമായി നടത്താം. പരിധി കഴിഞ്ഞാൽ ഉപഭോക്താക്കളിൽനിന്ന്​ ഓരോ ഇടപാടിനും പരമാവധി 20 രൂപയെ വരെ ബാങ്കിന്​ ഈടാക്കാം. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുകയാണെങ്കിൽ മെട്രോ നഗരങ്ങളിൽ പരമാവധി മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യ ഇടപാടുകൾ നടത്താം.

ഏഴുവർഷത്തിന്​ ശേഷമാണ്​ എ.ടി.എം സേവനങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുന്നത്​. 2014ലാണ്​ അവസാനമായി നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്​. ഇത്രയും കാലമായതിനാൽ തുക പുതുക്കേണ്ടത്​ അനിവാര്യമാണെന്നാണ്​ റിസർവ്​ ബാങ്കിന്‍റെ അഭിപ്രായം.

എ.ടി.എം സ്​ഥാപിക്കുന്നതിനും അവ കൈകാര്യം ചെയ്യുന്നതിനും ബാങ്കുകളാണ്​ ചെലവുകൾ വഹിക്കുന്നത്​. അതിനാൽ നിരക്കുകൾ വർധിപ്പിക്കാൻ ബാങ്കുകളും തയാറാകും. ഒാരോ ബാങ്കും വ്യത്യസ്​ത നിരക്കുകളാണ്​ എ.ടി.എം സേവനങ്ങൾക്ക്​ ഈടാക്കുന്നത്​. 2019 ജൂണിൽ എ.ടി.എം നിരക്കുകൾ പുതുക്കുന്നതിനെക്കുറിച്ച്​ പഠിക്കാൻ സമിതി രൂപീകരിച്ചിരുന്നു. അതിന്‍റെ നിർദേശങ്ങളുടെ അടിസ്​ഥാനത്തിലാണ്​ തീരുമാനം. 

Tags:    
News Summary - ATM Cash Withdrawal Charge, Debit Card, Credit Card Fee to Increase Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.