സ്വകാര്യ ബാങ്ക്​ മേധാവികളുടെ ബോണസിൽ തീരുമാനമെടുക്കാതെ ആർ.ബി.​െഎ

ന്യൂഡൽഹി: വിവാദങ്ങൾക്കിടെ ​െഎ.സി.​െഎ.സി.​െഎ, ആക്​സിസ്​, എച്ച്​.ഡി.എഫ്​.സി ​ബാങ്ക്​ സി.ഇ.ഒമാരുടെ ബോണസിൽ തീരുമാനമെടുക്കാതെ ആർ.ബി.​െഎ. ഇൗ ബാങ്കുകളുടെ ബോർഡ്​ യോഗം ബോണസ്​ സംബന്ധിച്ച്​ തീരുമാനമെടുത്തു​െവങ്കിലും ഇത്​ ആർ.ബി.​െഎ അംഗീകരിക്കാൻ തയാറായിട്ടില്ല. ഇതുസംബന്ധിച്ച്​ ശിപാർശയിൽ ആർ.ബി.​െഎ  ഒപ്പുവെച്ചിട്ടില്ലെന്നാണ്​ വിവരം. കൂടുതൽ വിവരങ്ങൾ പുറത്ത്​ വിടാൻ ആർ.ബി.​െഎ വിസമ്മതിച്ചു.

​െഎ.സി.​െഎ.സി.​െഎ സി.ഇ.ഒ ചന്ദകോച്ചാറിന്​ 2.2 കോടി ബോണസായി നൽകാനാണ്​ ബോർഡ്​ തീരുമാനം. ആക്​സിസ്​ ബാങ്ക്​ മേധാവി ശിഖ ശർമ്മ എച്ച്​.ഡി.എഫ്​.സി ബാങ്കി​​​​െൻറ ആദിത്യ പുരി എന്നിവർക്ക്​ യഥാക്രമം 1.35 കോടിയും 2.9 കോടിയുമാണ്​ ബോണസായി ലഭിക്കേണ്ടിയിരുന്നത്​. എന്നാൽ, ഇത്തരം വാർത്തകൾ തെറ്റാണെന്ന്​ ആക്​സിസ്​ ബാങ്ക്​ പ്രതികരിച്ചു. വാർത്തകളോട്​ പ്രതികരിക്കാൻ എച്ച്​.ഡി.എഫ്​.സിയും ​െഎ.സി.​െഎ.സി.​െഎയും തയാറായിട്ടില്ല. ആർ.ബി.​െഎയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ബാങ്ക്​ മേധാവികളുടെ ബോണസി​​​​െൻറ കാര്യത്തിൽ മാർച്ച്​ 31ന്​ മുമ്പ്​ തീരുമാനമെടുക്കയാണ്​ ആർ.ബി.​െഎയുടെ പതിവ്​ രീതി. ഇതിൽ നിന്നും വിഭിന്നമാണ്​ ഇപ്പോഴുണ്ടായിരിക്കുന്ന സംഭവവികാസങ്ങൾ. പൊതു​മേഖല ബാങ്കുകൾക്ക്​ സമാനമായി രാജ്യത്തെ സ്വകാര്യ ബാങ്കുകൾക്കും കിട്ടാകടം നിലവിൽ പ്രതിസന്ധി സൃഷ്​ടിക്കുന്നുണ്ട്​. 

Tags:    
News Summary - Amid frauds, RBI delays bonuses of ICICI, Axis, HDFC Bank CEOs-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.