ബാങ്ക് ലയനത്തിന് എസ്.ബി.ഐ ബോര്‍ഡിന്‍െറ അനുമതി

മുംബൈ: അസോസിയറ്റ് ബാങ്കുകളുടെ ലയനത്തിന് എസ്.ബി.ഐ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്‍െറ അനുമതി. അഞ്ച് അസോസിയറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും (ബി.എം.ബി) തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവന്ന് 37 ലക്ഷം കോടിയുടെ സമ്പത്തുള്ള വന്‍കിട ധനകാര്യ സ്ഥാപനം യാഥാര്‍ഥ്യമാക്കുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പാണ് ബോര്‍ഡ് നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പം, അസോസിയറ്റ് ബാങ്കുകള്‍ക്കുള്ള ഓഹരി അനുപാതവും ബോര്‍ഡ് നിശ്ചയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ബീകാനീര്‍ ആന്‍ഡ് ജെയ്പുര്‍ (എസ്.ബി.ബി.ജെ), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍ (എസ്.ബി.എം), സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി), ബി.എം.ബി എന്നിവയാണ് എസ്.ബി.ഐക്കു കീഴില്‍ ലയിപ്പിക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.