അസ്കോ ഗ്ലോബൽ ഗ്രൂപ്പിന്‍റെ കബായം ഹൈപ്പർ മാർക്കറ്റ് സൗദി അറേബ്യയിലെ യാംബുവിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു. അസ്കോ ഗ്ലോബൽ ചെയർമാൻ അബ്ദുൽ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ ചൊവ്വഞ്ചേരി, സി.ഇ.ഓ അബ്ദുൽ ബഷീർ,

സി.ഓ.ഓ മുഹമ്മദ് റിയാസ്

സി.എഫ്.ഒ ജംനാസ് എന്നിവർ സമീപം

അസ്കോ കബായൻ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

യാമ്പു: അസ്കോ ഗ്ലോബലിന്‍റെ കബായൻ ഹൈപ്പർമാർക്കറ്റിന്‍റെ പുതിയ ബ്രാഞ്ച് യാമ്പുവിൽ പ്രവർത്തനമാരംഭിച്ചു.യാമ്പു റോയൽ കമ്മീഷനിലെ അൽ-ജാബ്രിയ ഏരിയയിൽ നടന്ന ഉദ്ഘാടന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ അസ്കോ ഗ്ലോബൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ ചൊവ്വഞ്ചേരി, കബായാൻ ഹൈപ്പർമാർക്കറ്റ് സിഇഒ അബ്ദുൽ ബഷീർ, സിഒ ഒ മുഹമ്മദ് റിയാസ്, സി എഫ് ഒ ജംനാസ് എന്നിവർ പങ്കെടുത്തു.

അസ്കോ ഗ്ലോബൽ ഗ്രൂപ്പിന്‍റെ പത്താമത്തെ ഔട്ട്ലെറ്റാണ് യാമ്പുവിലേത്. "വിഷൻ 2030യുടെ ഭാഗമായി സൗദി അറേബ്യയിൽ മൊത്തം 30 ഔട്ട്ലെറ്റുകൾ തുറക്കാനാണ് ഗ്രൂപ്പ് ലഷ്യമിടുന്നത്. നിത്യോപയോഗ സാധനങ്ങൾ, പലചരക്ക്, പഴം-പച്ചക്കറികൾ, ബേക്കറി, ഗാർഹിക ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മത്സരാധിഷ്ഠിത വിലകളിൽ ലഭ്യമാക്കുക എന്നതാണ് കബായൻ ഹൈപ്പർമാർക്കറ്റ് ലക്ഷ്യമിടുന്നത്. റീട്ടെയിൽ മേഖലയിൽ അസ്കോ ഗ്ലോബലിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒന്നായിരിക്കും യാമ്പുവിലെ പുതിയ കബായൻ ഹൈപ്പർമാർക്കറ്റ്. സൗദിയിലെ ജിദ്ദ, റിയാദ്, യാമ്പു, തായിഫ് എന്നിവിടങ്ങളിലും കുവൈറ്റ്, ബഹറൈൻ എന്നീ രാജ്യങ്ങളിലും കബായൻ ഗ്രൂപ്പിന് നിലവിൽ ഔട്ട്ലെറ്റുകളുണ്ട്.

Tags:    
News Summary - Asko Kabayan Hypermarket has started operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.