ക്ഷേമപെൻഷൻ വർധന, കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ഇന്ദിര കാന്റീൻ, മിഷൻ സമുദ്ര... വി.ഡിയുടെ കന്നി ബജറ്റിൽ ഇടംപിടിക്കുന്നത് എന്തൊക്കെ?

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്റെ 600 കി​ലോ​മീ​റ്റ​ർ തീ​ര​ദേ​ശം, 44 ന​ദി​ക​ൾ, 34 ത​ടാ​ക​ങ്ങ​ൾ, നാ​ല് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ എ​ന്നി​വ​യെ സം​യോ​ജി​പ്പി​ച്ച് അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യാ​യ ‘മി​ഷ​ൻ സ​മു​ദ്ര’​യു​ടെ പ്ര​ഖ്യാ​പ​നം യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷ. ക്ഷേ​മ​പെ​ൻ​ഷ​നി​ൽ 100 രൂ​പ വ​ർ​ധ​ന​യും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ‘ഇ​ന്ദി​ര കാ​ന്റീ​നു’​ക​ളു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന ജ​ന​കീ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.

വ​യ​നാ​ട് ജി​ല്ല​യി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്റെ വി​ദ്യാ​ഭ്യാ​സ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ട്രൈ​ബ​ൽ സ​ർ​വ​ക​ലാ​ശാ​ല, ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് ‘ആ​ശ്ര​യ’ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ‘ന​വ ആ​ശ്ര​യ’, 100 കോ​ടി​യി​ല​ധി​കം വാ​ർ​ഷി​ക വ​രു​മാ​ന ശേ​ഷി​യു​ള്ള പ​തി​നാ​യി​ര​ത്തോ​ളം എം.​എ​സ്.​എം.​ഇ സം​രം​ഭ​ങ്ങ​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം ആ​രം​ഭി​ക്കാ​നു​ള്ള സ​മ​ഗ്ര പ​ദ്ധ​തി എ​ന്നി​വ ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചേ​ക്കും.

അ​തി​വേ​ഗ​ത റെ​യി​ൽ പ​ദ്ധ​തി​യെ​പ്പ​റ്റി ആ​ലോ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​മാ​യി ചേ​ർ​ന്നാ​കും വി​ഭാ​വ​നം ചെ​യ്യു​ക. ഇ. ​ശ്രീ​ധ​ര​ൻ സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി നി​ല​വി​ൽ വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധ​ന​യി​ലാ​ണ്.

അ​സം​ഘ​ടി​ത മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും ആ​റു​മാ​സം പ്ര​സ​വാ​വ​ധി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ‘ഷീ ​ഹോ​സ്പി​റ്റ​ലു​ക​ൾ’, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ന് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്, സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ നീ​റ്റ് പ​രി​ശീ​ല​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ, ഗി​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന മാ​തൃ​ക​യി​ൽ ഗി​ഗ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ നി​യ​മം, നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​ത്യേ​ക അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, സ്പോ​ർ​ട്സ് വി​ക​സ​ന​ത്തി​ന് കാ​യി​ക സ​ർ​വ​ക​ലാ​ശാ​ല, രാ​ഷ്ട്രീ​യ സം​ഘ​ട്ട​ന​ങ്ങ​ളും കൊ​ല​പാ​ത​ക​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​ജ​സ്ഥാ​ൻ മാ​തൃ​ക​യി​ൽ ‘സ​മാ​ധാ​ന വ​കു​പ്പ്’ തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു.

Tags:    
News Summary - Welfare pension hike, low-cost Indira Canteen, Mission Samudra... What's in V.D's budget?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.