ദോഹ: ഡിസ്കവർ ഖത്തർ ഒരുക്കിയ ക്വാറൻറീൻ സൗകര്യത്തിലൂടെ പ്രയോജനം ലഭിച്ചവരുടെ എണ്ണം 3,30,000. രാജ്യത്തെ 65 ഹോട്ടലുകളിലായാണ് ഡിസ്കവർ ഖത്തർ വഴി ക്വാറൻറീൻ സൗകര്യം നൽകിയിരുന്നത്. അതേസമയം, ഇതുവരെ 50,000ത്തിലധികം ക്വാറൻറീൻ പാക്കേജുകളുടെ റീഫണ്ട് നടപടികളാണ് ഡിസ്കവർ ഖത്തർ പൂർത്തിയാക്കിയത്. കോവിഡ്-19 വ്യാപനത്തിെൻറ പശ്ചാലത്തലത്തിൽ സമൂഹത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായി ആരോഗ്യമന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ഡിസ്കവർ ഖത്തർ ക്വാറൻറീൻ ഒരുക്കുന്നത്. 240ലധികം സമർപ്പിതരായ ജീവനക്കാരാണ് ഡിസ്കവർ ഖത്തറിൽ പ്രവർത്തിക്കുന്നത്. ഇതുവരെയായി 2.6 മില്യൻ റൂമുകളാണ് (റൂം നൈറ്റ്) ഡിസ്കവർ ഖത്തർ വഴി ബുക്ക് ചെയ്തത്.
6.9 ദശലക്ഷം ഭക്ഷണം വിവിധ പാക്കേജുകളിലായി നൽകിയപ്പോൾ ഖത്തറിലേക്ക് മടങ്ങിയെത്തുന്നവരെ വിമാനത്താവളത്തിൽ ന്നും ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിന് ഇടതടവില്ലാതെ 30 ലക്ഷം കിലോമീറ്റർ ദൂരം ഗതാഗത സൗകര്യവും നൽകി. അതേസമയം, ഡിസ്കവർ ഖത്തർ വെബ്സൈറ്റിെൻറ അറബി പതിപ്പ് ഈമാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.