Posted On
date_range Updated On
date_range കോവിഡ് മരണം: നിർധന ഇന്ത്യക്കാർക്ക് ഒരുലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കുവൈത്തിലെ എംബസി
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച നിർധനരായ ഇന്ത്യക്കാരുടെ ആശ്രിതർക്ക് ഒരു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. 120 ദീനാറിൽ കുറവ് ശമ്പളമുള്ളവർക്കാണ് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുമായി സഹകരിച്ച് സഹായധനം ലഭ്യമാക്കുക. ബുധനാഴ്ച വൈകീട്ട് നടന്ന എംബസി ഒാപൺ ഹൗസിലാണ് അംബാസഡർ ഇൗ പ്രഖ്യാപനം നടത്തിയത്.
ജനപ്രിയ ഇടപെടലുകളുമായി മുന്നോട്ടുപോകുന്ന കുവൈത്തിലെ ഇന്ത്യൻ എംബസിക്കും മലയാളി അംബാസഡർ സിബി ജോർജിനും അഭിമാനിക്കാവുന്ന പൊൻതൂവലാണ് പുതിയ പ്രഖ്യാപനം. വിഭവ സമാഹരണത്തിനായി വ്യക്തികളുടെയും വ്യവസായികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടും. നേരത്തെ ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിെൻറ നേതൃത്വത്തിൽ കർഫ്യൂ കാലത്ത് ഇത്തരത്തിൽ ഭക്ഷ്യ കിറ്റ് വിതരണം ഉൾപ്പെടെ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.