ദേശീയ യൂത്ത് ബാസ്കറ്റ്ബാളിലെ കേരളം-രാജസ്ഥാൻ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range ദേശീയ യൂത്ത് ബാസ്കറ്റ്ബാൾ: കേരള വനിതകൾ സെമിയിൽ
കൊൽക്കത്ത: 39ാമത് ദേശീയ യൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ സെമി ഫൈനലിൽ പ്രവേശിച്ചു. കൊൽക്കത്തയിലെ ഹൗറ സാബുജ് സതി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാനെ 76-38 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സെമി ബർത്ത് ഉറപ്പിച്ചത്.
21 പോയന്റമായി ആർത്തിക കേരളത്തിന്റെ ടോപ് സ്കോററായി. വൈഗ 19ഉം ദിയ ബിജു14 പോയന്റും സ്വന്തമാക്കി. രാജസ്ഥാനുവേണ്ടി ജയ ദധിച്ച് 13 പോയന്റ് നേടി. തമിഴ്നാട് - ഗുജറാത്ത് മത്സരത്തിലെ ജേതാക്കളുമായാണ് സെമിയിൽ കേരളം ഏറ്റുമുട്ടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.