എഴുത്തലക്കൽ രമേശന്റെ കൃഷിയിടത്തിൽ നിന്ന് ലഭിച്ച ചേന
Posted On
date_range Updated On
date_range രമേശന്റെ വിളവെടുപ്പിൽ കപ്പയും ചേനയും 25 കിലോയിലേറെ
വെള്ളിമാട്കുന്ന്: എഴുത്തലക്കൽ രമേശന്റെ ഇത്തവണത്തെ കൃഷി അത്ഭുതപ്പെടുത്തുന്നതാണ്. പറമ്പിൽ കൃഷി ചെയ്ത ചേനയും കപ്പയും കുഴിച്ചെടുത്തപ്പോൾ തൂക്കം 25 കിലോയിലേറെ. മൂന്നു വർഷത്തോളമായി മുടങ്ങാതെ കൃഷി ചെയ്യുന്ന രമേശന്റെ ഇത്തവണത്തെ ചേന മിക്കതും പതിനഞ്ചുകിലോയിലേറെയാണ്.
നാടൻ ചേനയാണ് വിത്തായി ഉപയോഗിച്ചത്. ഒരു രാസവളവും ചേർത്തിട്ടുമില്ല. കഴിഞ്ഞ വർഷത്തെ ചേന അഞ്ചും ആറും കിലോയാണ് ഉണ്ടായിരുന്നത്. ഒരു കപ്പക്കിഴങ്ങുമാത്രമേ ഇത്രയും വലുതായിട്ടുള്ളൂ. ഒരു ചുവടിൽനിന്ന് പതിനഞ്ചുകിലോയോളം കപ്പ ലഭിച്ചതായി രമേശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.