Posted On
date_range Updated On
date_range സുഗന്ധം പരത്തി ചേകാടിയിലെ ‘ഗന്ധകശാല’ വയലുകൾ
വയനാട്ചേ കാടിയിലെ നെൽവയലുകളിൽ വീണ്ടും സുഗന്ധ നെല്ലിനമായ ഗന്ധകശാ ലയുടെ പെരുമ. പ്രദേശത്തെ 200 ഏക്കറോളം വയലിൽ വലിയൊരു ഭാഗവും പരമ്പരാഗത നെല്ലിനമായ ഗന്ധകശാലയാണ്. പരമ്പരാഗതമായി ചെട്ടി വിഭാഗത്തിലുള്ള ആളുകളാണ് ഗന്ധകശാല കൃഷി ചെയ്തുപോരുന്നത്. നോക്കെത്താ ദൂരത്ത് പരന്നുകിടക്കുന്ന വയലേലകളിൽ കതിരണിഞ്ഞു നിൽക്കുന്ന ഗന്ധകശാല നെൽചെടികൾ മനോഹര കാഴ്ചയാണ്. ഉയർന്ന വിലയാണ് ഗന്ധകശാല നെല്ലിന് ലഭിക്കുന്നത്.
ജൈവ രീതിയിലാണ് കർഷകർ കൃഷിയിറക്കുന്നത്. അതുകൊണ്ടുതന്നെ ഗന്ധകശാല അരിക്ക് ആവശ്യക്കാർ ഏറെയാണ്. കൃഷി േപ്രാത്സാഹനത്തിന് പദ്ധതികൾ ആവിഷ്കരിച്ചാൽ കൂടുതൽ കർഷകർ ഈ രംഗത്തേക്ക് കടന്നുവരും. ജില്ലയിൽ ഏറ്റവും കൂടുതൽ ഗന്ധകശാല കൃഷിയിറക്കുന്ന പ്രദേശവും ചേകാടിതന്നെയാണ്. ഇവിടെ പുതിയ ജലസേചന പദ്ധതി ആവിഷ്കരിച്ചതോടെ വർഷത്തിൽ രണ്ടുതവണ കൃഷിയിറക്കാൻ കഴിയും. ഇക്കാരണത്താലും നിരവധി കർഷകർ ഗന്ധകശാല കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.