അഞ്ചൽ: റെക്കോഡിട്ട് അഞ്ചലിൽ ഭീമൻ ചക്ക. ഇടമുളയ്ക്കൽ പഞ്ചായത്തിലെ നെടുവിള പുത്തൻവീട്ടിൽ ജോണിക്കുട്ടിയുടെ (ബിനോയി) വീട്ടുപുരയിടത്തിലെ പ്ലാവിൽ വിളഞ്ഞ തേൻവരിക്കച്ചക്ക തൂക്കത്തിലും വലിപ്പത്തിലും ഒന്നാമനായതായി വിലയിരുത്തപ്പെടുന്നു. 51.5 കിലോ തൂക്കവും 97 സെ.മീ. വലിപ്പവുമാണ് ചക്കക്കുള്ളത്. 2016ൽ പുണെയിലുണ്ടായ 42.73 കിലോ തൂക്കവും 57.15 സെ.മീ വലിപ്പവുമുള്ള ചക്കയാണ് നിലവിൽ ലോക റെക്കോഡിലുള്ളത്. ഇടമുളയ്ക്കൽ കൃഷി ഓഫിസിൽ വിവരമറിയിച്ചതിനെത്തുടർന്ന് അധികൃതരെത്തി പരിശോധന നടത്തുകയും സഹായവാഗ്ദാനങ്ങൾ നൽകുകയും ചെയ്തു. ലിംക ബുക്ക് അധികൃതരെയും ഗിന്നസ് ബുക്ക് അധികൃതരെയും ജോൺകുട്ടി ഇ-മെയിലിലൂടെ വിവരമറിയിച്ചു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, എൻ.കെ. പ്രേമചന്ദ്രൻ എം.പി എന്നിവർ ജോൺകുട്ടിയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയിലെ ജീവനക്കാരനാണ് ജോൺകുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.