ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ: വൺപ്ലസ് 13, വൺപ്ലസ് 13 എസ് വില കുറവ്

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനക്ക് മുന്നോടിയായി വൺപ്ലസ് 13, വൺപ്ലസ് 13എസ് എന്നിവയുടെ വിലക്കുറവ് ആമസോൺ വെളിപ്പെടുത്തി.

ആമസോണിന്‍റെ ഏറ്റവും വലിയ ഉത്സവകാലമാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ. അതിനോടനുബദ്ധിച്ച് ധാരാളം ഓഫറുകളാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്. വിൽപ്പനയും ഉടൻ ആരംഭിക്കും. 2025 സെപ്റ്റംബർ 23നാണ് ഈ ഓഫറുകൾ തുടങ്ങുന്നത്. സ്മാർട്ട്‌ഫോണുകൾ, വെയറബിളുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങി വിവിധ ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഈ വിൽപ്പനയിൽ വലിയ കിഴിവുകൾ ലഭിക്കും.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് മുന്നോടിയായി, ആമസോൺ സ്മാർട്ട്‌ഫോണുകൾക്ക് ലഭിക്കുന്ന ഓഫറുകളും കിഴിവുകളും ഘട്ടം ഘട്ടമായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
ഇത് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് ഏത് ഉൽപ്പന്നത്തിന് എന്ത് ഓഫറുകൾ ലഭ്യമാകുമെന്ന് മനസ്സിലാക്കാൻ എളുപ്പമായിരിക്കും.
വൺപ്ലസ് 13, വൺപ്ലസ് 13എസിന് ഡീലുകൾ പ്രഖ്യാപിച്ചു.

ആമസോൺ വിൽപ്പനയിൽ, വൺപ്ലസ് 13 (OnePlus 13) വലിയ കിഴിവോടെ ലഭ്യമാകും. യഥാർഥത്തിൽ, 12 ജിബി+256 ജിബി വേരിയന്‍റിന് 72,999 രൂപയാണ് വില. എന്നാൽ, ഇ-കൊമേഴ്‌സ് ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും ഉൾപ്പെടെ 57,999 ന് ഇത് വാങ്ങാൻ സാധിക്കും.

അതേസമയം, നിങ്ങൾ ഒരു കോംപാക്റ്റ് ഫ്ലാഗ്ഷിപ്പ് ഫോണാണ് നോക്കുന്നതെങ്കിൽ, വൺപ്ലസ് 13എസ് മികച്ചൊരു തെരഞ്ഞെടുപ്പാണ്. 12 ജിബി+256 ജിബി വേരിയന്‍റിന് യഥാർഥത്തിൽ 57,999 രൂപയാണ് വില. എന്നാൽ, ആമസോൺ വിൽപ്പനയിൽ ബാങ്ക് ഓഫറുകൾ ഉൾപ്പെടെ 47,999 ന് ലഭിക്കും. ഇത് 10,000 രൂപയുടെ വലിയ കിഴിവാണ് നൽകുന്നത്.

Tags:    
News Summary - Amazon Great Indian Festival Sale: OnePlus 13, OnePlus 13S get price cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.