Posted On
date_range Updated On
date_range യമനിൽ ഹൂതി ആക്രമണത്തിൽ സൈനിക കമാൻഡർ കൊല്ലപ്പെട്ടു
കൈറോ: യമനിൽ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാറിനു കീഴിലെ സൈനിക കമാൻഡർ ഹൂതി വിമതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മഅ്രിബ് നഗരത്തിലുണ്ടായ ആക്രമണത്തിലാണ് മേജർ ജനറൽ നാസർ അൽ സുബിയാനി കൊല്ലപ്പെട്ടത്.
മഅ്രിബിനു സമീപത്തെ ബലാഖ് മലനിരകളിലുള്ള സൈനിക പോസ്റ്റിൽ പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം.
അതേസമയം, നഗരത്തിെൻറ തെക്കൻ മേഖലയിൽ കിലോമീറ്ററുകളോളം സൈന്യം മുന്നേറിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35 കേന്ദ്രങ്ങളിൽ സൈന്യം നടത്തിയ മുന്നേറ്റത്തിൽ ഹൂതി വിമതർക്ക് കനത്ത നാശം നേരിട്ടതായി യമൻ വാർത്തവിതരണ മന്ത്രി മുഅമ്മർ അൽ ഇർയാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.