സൻആ: യമനിൽ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ഇടക്ക് വഷളായ സൗദി -യു.എസ് ബന്ധം മെച്ചപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് യു.എസ് പ്രതിനിധി പശ്ചിമേഷ്യയിലെത്തിയത്.
യമൻ ആഭ്യന്തര സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാനുള്ള യു.എൻ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും 15 മാസമായി തുടരുന്ന വെടിനിർത്തൽ കൂടുതൽ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. സുഡാനിലെ സംഘർഷ സ്ഥലത്തുനിന്ന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ നൽകിയ സഹായത്തിന് യു.എസ് പ്രതിനിധി നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.