Posted On
date_range Updated On
date_range ടെലിഫോൺ ചർച്ചയുമായി ഷി ജിൻപിങ്-സെലൻസ്കി
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി ടെലിഫോണിൽ സംസാരിച്ചു. റഷ്യൻ അധിനിവേശം തുടങ്ങിയശേഷം ആദ്യമായാണ് ഇരുവരും സംസാരിക്കുന്നത്. ‘ഷി ജിൻപിങ്ങുമായി ദീർഘനേരം അർഥപൂർണമായ സംഭാഷണം നടത്തി’യെന്ന് പിന്നീട് സെലൻസ്കി ട്വിറ്ററിൽ എഴുതി.
ചർച്ച മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയെന്ന് ജിൻപിങ് സെലൻസ്കിയോട് പറഞ്ഞതായി ചൈനയുടെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ യുദ്ധത്തിൽ തങ്ങൾക്ക് നിഷ്പക്ഷ നിലപാടാണുള്ളതെന്ന് ചൈന വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ചൈന ഫെബ്രുവരിയിൽ 12 ഇന നിർദേശം മുന്നോട്ടുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.