മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തി; ഡെപ്യൂട്ടി പ്രസ്​ സെക്രട്ടറിയെ സസ്​പെൻഡ്​ ചെയ്​ത്​ വൈറ്റ്​ ഹൗസ്​

വാഷിങ്​ടൺ: മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയതിന്​ ഡെപ്യൂട്ടി പ്രസ്​ സെക്രട്ടറിയെ സസ്​പെൻഡ്​ ചെയ്​ത്​ വൈറ്റ്​ഹൗസ്​. പ്രസ്​ സെക്രട്ടറി ജെൻ സാകിയാണ്​ തന്‍റെ ഡെപ്യൂട്ടിമാരിൽ ഒരാളായ ടി.ജെ ഡക്​ലോയെ ഒരാഴ്​ച്ചത്തേക്ക്​ സസ്​പെൻഡ്​ ചെയ്​ത വിവരം അറിയിച്ചത്​. ഒരു മാധ്യമപ്രവർത്തകയുമായുള്ള ഡക്​ലോയുടെ പ്രണയബന്ധത്തെ കുറിച്ച്​ വാർത്ത ചെയ്യാനെത്തിയ പൊളിറ്റി​േകായുടെ വനിതാ റിപ്പോർട്ടറെ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. വാർത്ത പ്രസിദ്ധീകരിച്ചാൽ അവരെ തകർത്തുകളയുമെന്നും ഡക്​ലോ പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട്​ ചെയ്യുന്നു.

അവരെ കുറിച്ച്​​ വളരെ മോശമായ കാര്യങ്ങൾ പറയുന്നതിനൊപ്പം മറ്റൊരു കമ്പനിയുടെ റിപ്പോർട്ടറുമായി തനിക്ക്​ പ്രണയബന്ധമുള്ളതിന്‍റെ അസൂയയാണ്​ പൊളിറ്റിക്കോ റിപ്പോർട്ടർക്കെന്നും ഡക്​ലോ ആരോപിച്ചിരുന്നു. സംഭവത്തിന്​ പിന്നാലെ മാധ്യമപ്രവർത്തകയോട്​ ഡക്​ലോ ക്ഷമാപണം നടത്തിയിരുന്നതായും അദ്ദേഹത്തെ ഇനിമുതൽ പൊളിറ്റികോയുടെ റിപ്പോർട്ടർമാരുമായി ചേർന്ന്​ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി ജെൻ പാസ്​കി വ്യക്​തമാക്കി. അതേസമയം, പ്രസ്​ സെക്രട്ടറിയുടെ നടപടികൾ കാണു​േമ്പാൾ അവരുടെ ഡെപ്യൂട്ടിയേക്കാൾ തങ്ങളെയാണ്​ ശിക്ഷിക്കുന്നതെന്ന്​ തോന്നിപ്പോകുന്നതായി പൊളിറ്റിക്കോ റിപ്പോർട്ടർമാർ സി.എൻ.എന്നിനോട്​ പ്രതികരിച്ചു.

Tags:    
News Summary - White House suspends Deputy Press Secretary for threatening reporter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.