കോവിഡ്​ ബാധിക്കാത്ത രാജ്യങ്ങളുമുണ്ടോ​?

2019 ഡിസംബറിലാണ്​ കൊറോണ വൈറസ്​ ലോകത്ത്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. ചൈനയിലെ വുഹാനിൽ സ്​ഥിരീകരിച്ച വൈറസ്​ രോഗം പതിയെ മനുഷ്യ​​െൻറ കഴിവുകളെ അതിജയിച്ച്​ പടരാൻ തുടങ്ങി. നിരവധി പേരുടെ ജീവൻ എടുത്ത വൈറസ്​ ചൈന വിട്ട്​ മറ്റു രാജ്യങ്ങളിലേക്കുകൂടി പർന്നതോടെ 
ലോകാര്യോഗ സംഘടന ​േകാവിഡ്​-19 എന്ന്​ പേരിട്ട്​ മഹാമാരിയായി പ്രഖ്യാപിച്ചു. ​േലാകത്ത്​ ഒരുകോടിയിൽ പരം മനുഷ്യരിലേക്ക്​ പടർന്നുപിടിച്ച രോഗം, സ്​ഥിരീകരണത്തിന്​ ശേഷം​ ഏഴു മാസം പിന്നിട്ടിട്ടും മനുഷ്യ ബുദ്ധിക്ക്​ വൈറസിനെ കീഴ്​പ്പെടുത്താനായിട്ടില്ല. 

ജോൺ ഹോപ്​കിൻസ്​ സർവകലാശാലയുടെ കണക്കനുസരിച്ച്​ 13 മില്ല്യൺ മനുഷ്യരിലേക്ക്​ വൈറസ്​ പ്രവേശിച്ചു കഴിഞ്ഞു. എന്തിനേറെ, ഇസ്രായേൽ അധിനിവേശത്താൽ കൊട്ടിയടക്കപ്പെട്ട ഫലസ്​തീനിലും ഗസ്സയിലും ​േരാഗം സ്​ഥിരീകരിച്ചിട്ടുണ്ട്​.  

എങ്കിലും ഭൂമിശാസ്​ത്രപരമായ കാരണങ്ങളാൽ ലോകത്തെ ചില രാജ്യങ്ങൾ ഈ രോഗം എത്തിയിട്ടില്ല. അത്തരം ചില രാജ്യങ്ങൾ താഴെ.

1. കിർബാസ്​: മധ്യ പസഫിക്​ സമുദ്രത്തിലെ ചെറുദീപ്​. 1.16 ലക്ഷം സ്​ഥിരതാമസക്കാർ മാത്രം. 32 പവിഴ ദ്വീപുകൾ ഉൾക്കൊള്ളുന്നതാണ്​ രാജ്യം. 

2. മാർഷൽ ഐലൻറ്​സ്​: അഗ്​നിപർവത ദ്വീപായ മാർഷൽ ഐലൻറ്​സ്​ മധ്യ പസഫിക്​ സമുദ്രത്തിലാണ്​. ജനസംഖ്യ: ഏകദേശം 58413

3. മൈക്രോനേഷ്യ: ​​ഫെഡറേറ്റഡ്​ സ്​റ്റേറ്റ്​ ഓഫ്​ മൈക്രോനേഷ്യ പടിഞ്ഞാറൻ പസഫിക്​ സമുദ്രത്തിലാണ്​​. 600ഓളം ദ്വീപുകൾ ചേർന്നുണ്ടായ രാജ്യം. ജനസംഖ്യ: 1.13 ലക്ഷം. 

4. നൗറു: ആസ്​ട്രേലിയയുടെ വടക്കു പടിഞ്ഞാറൻ രാജ്യം. ജനസംഖ്യ: 12704. ആസ്​ട്രേലിയൻ ഡോളറാണ്​ കറൻസി

5. നോർത്ത്​ കൊറിയ: രാജ്യത്ത്​ ഒരു ​കൊറോണ വൈറസ്​ പോലും റിപ്പോർട്ട്​ചെയ്​തിട്ടി​ല്ലെന്നാണ്​ രാജ്യ തലവൻ കിം​ ജോങ്​ ഉന്നി​​െൻറ അവകാശവാദം. ജൂൺ 30 വരെ രാജ്യാതിർത്തികൾ പൂർണമായി അടച്ചിട്ടിരുന്നു. എന്നാൽ, പല വിദഗ്​ധരും ഈ അവകാശ വാദ​ത്തെ തള്ളിക്കളഞ്ഞിരുന്നു. 

6. സോളമൻ ഐ​ലൻറ്സ്​: ദക്ഷിണ പസഫിക്​ സമുദ്രത്തിലെ നൂറോളം ദ്വീപുകൾ കൂടിച്ചേർന്നുള്ള രാജ്യം. ജനസംഖ്യ: 6.53 ലക്ഷം.

7. തോംഗ: 170 ദക്ഷിണ പസഫിക്​ ദ്വീപുകൾ കൂടിച്ചേർന്നുണ്ടായ രാജ്യം.
ജനസംഖ്യ: 1.03 ലക്ഷം

8. തുർക്ക്​മെനിസ്​ഥാൻ: കാരാകും മരുഭൂമിയാലും കാസ്​പിയൻ കടലിനാലും ഭൂരിഭാഗം അതിർത്തി പങ്കിടുന്ന ഈ രാജ്യത്ത്​ ഇതുവരെ കോവിഡ്​ എത്തിയിട്ടില്ലെന്നാണ്​ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. 

9. തുവലു: ദക്ഷിണ പസഫിക്​ സമുദ്രത്തിലെ ഒമ്പത്​ ദ്വീപുകൾ കൂടിച്ചേർന്ന രാജ്യം. ജനസംഖ്യ: 11508. 

10. വാനുവാറ്റു: ദക്ഷിണ പസഫിക്​ സമുദ്രത്തിലെ 80 ദ്വീപുകൾ കൂടിച്ചേർന്നുണ്ടായ  രാജ്യം. ജനസംഖ്യ: 2.93 ലക്ഷം.


 

Tags:    
News Summary - Which countries have not reported any coronavirus cases?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.