(photo: Ho Cau / VNA via Reuters)
Posted On
date_range Updated On
date_range വിയറ്റ്‌നാമില്‍ മണ്ണിടിച്ചിലില്‍ 22 സൈനികരെ കാണാതായി
ഹനോയ്: വിയറ്റ്‌നാമിലെ മധ്യ പ്രവിശ്യയായ ക്വാങ് ട്രിയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 സൈനികരെ കാണാതായി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം.
വിയറ്റ്‌നാമിലെ നാലാമത്തെ മിലിട്ടറി റീജിയന്റെ ബാരക്കുകളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതേദിവസം തന്നെ മറ്റൊരു മണ്ണിടിച്ചിലില്‍ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ക്വാങ് ട്രി പ്രവിശ്യയിലെ നദികളിലെ ജലം 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ ആദ്യം മുതല്‍ മധ്യ വിയറ്റ്‌നാമില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 64 പേര്‍ മരിച്ചതായാണ് വിവരം. വരും ദിവസങ്ങളിലും മേഖലയില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.