ഫേസ്​ബുക്ക്​ അടക്കമുള്ളവ വ്യക്​തിവിവരങ്ങൾ കൈകാര്യം ചെയ്യുന്നത്​ ദുരൂഹം; അന്വേഷണ നീക്കവുമായി യു.എസ്​ എഫ്​.ടി.സി

വാഷിങ്​ടൺ: ഫേസ്​ബുക്ക്​ അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ ഉപയോക്​താക്കളുടെ വിവരങ്ങൾ എങ്ങനെയാണ്​ ഉപയോഗിക്കുന്നതെന്ന്​ അന്വേഷിക്കാൻ അമേരിക്കൻ ഫെഡറൽ ട്രേഡ്​ കമീഷൻ (എഫ്​.ടി.സി) നീക്കം. വിവരങ്ങൾ സംബന്ധിച്ച്​ റി​േപാർട്ട്​ തേടി ഒമ്പത്​ കമ്പനികൾക്ക്​ എഫ്​.ടി.സി നോട്ടീസ്​ നൽകി. ഫേസ്​ബുക്ക്​, ട്വിറ്റർ, വാട്​സാപ്പ്​ പോലുള്ള സാമൂഹിക മാധ്യമങ്ങൾ കൂടാതെ ആമസോൺ, യൂട്യൂബ്​ തുടങ്ങിയവയും വ്യക്​തിവിവരങ്ങൾ എങ്ങനെയാണ്​ കൈകാര്യം ചെയ്യുന്നതെന്ന്​ അന്വേഷിക്കുന്നുണ്ട്​.

എങ്ങിനെയാണ്​ വ്യക്​തിവിവരങ്ങൾ ശേഖരിക്കുന്നത്​, ഉപയോഗിക്കുന്നത്​, ഒാരോ ഉപയോക്​താവിനുമുള്ള പരസ്യങ്ങൾ തീരുമാനിക്കുന്നത്​ തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിക്കാനാണ്​ എഫ്​.ടി.സി ശ്രമിക്കുന്നത്​്​. കമ്പനികളുടെ പ്രവർത്തനം കുട്ടികളെയും കൗമാരക്കാരെയും എങ്ങിനെയാണ്​ ബാധിക്കുന്നതെന്നും എഫ്​.ടി.സി പരിശോധിക്കും. കമ്പനികൾക്ക്​ വിവരങ്ങൾ നൽകാൻ 45 ദിവസം അനുവദിച്ചിട്ടുണ്ട്​.

എഫ്​.ടി.സിയിലെ ഡെമോക്രാറ്റിക്​ അംഗങ്ങളും റിപ്പബ്ലിക്കൻ അംഗങ്ങളും സാമൂഹിക മാധ്യമങ്ങൾക്കെതിരായ നീക്കത്തെ പിന്തുണക്കുന്നുണ്ട്​്​. വ്യക്​തി വിവരങ്ങൾ നിരീക്ഷിക്കാനും ശേഖരിക്കാനും ഒരു വ്യവസായത്തിന്​ മു​െമ്പാരിക്കലും ഇങ്ങനെ കഴിഞ്ഞിട്ടില്ലെന്ന്​ അവർ പറയുന്നു.

'സാമൂഹിക മാധ്യമങ്ങളും യൂട്യൂബ്​ പോലുള്ള വിഡിയോ സ്​ട്രീമിങ്​ കമ്പനികളും ഉപയോക്​താക്കളെ ഒാരോ നിമിഷവും പിന്തുടരുകയാണ്​. മൊബൈൽ ആപുകളിലൂടെ കർശന നിരീക്ഷണമാണ്​ അവർ നടത്തുന്നത്​. വ്യക്​തികൾ എവിടെയൊക്കെ പോകുന്നു, ആരൊക്കെയായി എന്തൊക്കെ സംസാരിക്കുന്നു, എന്തൊക്കെ ചെയ്യുന്നു തുടങ്ങിയവയൊക്കെ കമ്പനികൾക്ക്​ നിരീക്ഷിക്കാനാകും. അപകടകരമായ അളവിൽ ദുരൂഹമാണ്​ ഇത്തരം കമ്പനികളുടെ പ്രവർത്തനം' - എഫ്​.ടി.സി അംഗങ്ങളുടെ പ്രസ്​താവനയിൽ വിശദീകരിക്കുന്നു.

Tags:    
News Summary - US’s FTC probes how social media giants use personal data

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.