ചിക്കാഗോയിൽ മൂന്ന് വയസുള്ള കുട്ടി തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തതിനെ തുടർന്ന് അമ്മ മരിച്ചു. ശനിയാഴ്ച വൈകുന്നേരം മിഡ്‌വെസ്റ്റേണിലെ ഒരു സൂപ്പർമാർക്കറ്റിന്റെ പാർക്കിങ് സ്ഥലത്താണ് ദാരുണ സംഭവം.
കാറിന്‍റെ പിൻവശത്തെ ചൈൽഡ് സീറ്റിലിരിക്കുകയായിരുന്ന കുട്ടി മുൻവശത്തുള്ള മാതാപിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പിതാവിന്‍റെ പോക്കറ്റിലിരുന്ന തോക്കെടുത്ത് കളിക്കുകയായിരുന്നു.
കളിക്കുന്നതിനിടെ 22 വയസ്സുള്ള അമ്മ ദേജ ബെന്നറ്റിന് കഴുത്തിനു പിന്നിൽ വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ചിക്കാഗോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
പിതാവ് നിയമപരമായാണോ തോക്ക് കൈവശം വെച്ചതെന്നറിയാനായി പൊലീസ് അന്വേഷണം തുടരുകയാണെന്നും പിതാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അമേരിക്കയിൽ ആത്മഹത്യ ഉൾപ്പടെ തോക്കുകളുപയോഗിച്ചുള്ള മരണങ്ങൽ പ്രതിവർഷം 40,000 വരെയാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.